For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് നിറം നഷ്ടമാവുന്നു; ശാരീരികാവസ്ഥ തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്; ഒപ്പമുണ്ടെന്ന് ആരാധകർ

  |

  മലയാള സിനിമയിലെ നായിക നിരയിൽ പ്രമുഖ താരമാണ് മംമ്ത മോഹൻദാസ്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്.

  സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോ​ഗം പിടിപെടുന്നത്. ഏറെ നാൾ രോ​ഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

  Also Read: അവിടെ പോയി താമസിക്കേണ്ടത് പെൺകുട്ടിയല്ലേ! അതുകൊണ്ട് ഞാനും പോയി; ഒരു 'ചെക്കൻകാണൽ'! പുതിയ വിശേഷവുമായി മാളവിക

  അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാൻസർ ചികിത്സാ രം​ഗത്ത് ഉ​​ദാഹരണം ആയി പറയാറുണ്ട്. കാൻസർ രോ​ഗികൾക്ക് പ്രതീക്ഷ നൽകുന്നതിൽ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി.

  ഇപ്പോൾ നടിയുടെ ജീവിതത്തിൽ പുതിയൊരു വെല്ലുവിളി വന്നിരിക്കുകയാണ്. വിറ്റിലി​ഗോ ( വെള്ളപ്പാണ്ട് ) എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്.

  Also Read: അസുഖവിവരം ആരോടും പറഞ്ഞില്ല, ഷൂട്ടിനിടെ തലകറങ്ങി വീണു; എന്നെയെടുത്ത് ആശുപത്രിയിലേക്ക് ഓടി

  തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇൻസ്റ്റ​ഗ്രാമിൽ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനിൽ പറഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് മംമ്തയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

  ഇതൊരു രോ​ഗാവസ്ഥ അല്ലെന്നും സ്കിൻ കണ്ടീഷൻ ആണെന്നും ധൈര്യമായിരിക്കൂ എന്നും ചിലർ കമന്റ് ചെയ്തു. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാൻസറിനെ അതിജീവിച്ചത്.

  മലയാളത്തിൽ ആദ്യമായി ഫാഷൻ ഐക്കൺ ആയി ഉയർന്നു വന്ന നടിയായാണ് മംമ്തയെ ആരാധകർ കാണുന്നത്. ആദ്യ സിനിമ മയൂഖം തൊട്ട് പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളിൽ മിക്കതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബി​ഗ് ബി, മൈ ബോസ്, പാസഞ്ചർ തുടങ്ങി ചെയ്ത സിനിമകളിൽ നടിക്ക് സുപ്രധാന വേഷവും ലഭിച്ചു.

  ജന​ഗണമന ആണ് മംമ്തയുടെ ഒടുവിൽ പുറത്തിറങ്ങിയതിൽ ഹിറ്റായ സിനിമ. പൃഥിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ. സിനിമയ്ക്കപ്പുറം മികച്ച ​ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളിൽ മംമ്ത പാടിയിട്ടുണ്ട്.

  ലൈവ് ആണ് മംമ്ത മോഹൻദാസിന്റെ ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച സിനിമ. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധായകൻ. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കുറേനാൾ അമേരിക്കയിലായിരുന്ന മംമ്ത ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മംമത അഭിനയിച്ചിട്ടുണ്ട്.

  ആദ്യ സിനിമ മയൂഖം സാമ്പത്തികമായി വിജയം ആയിരുന്നില്ല. എന്നാൽ സിനിമയിലെ മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചു. ബാബ കല്യാണിയിലാണ് നടി മോഹൻലാലിനൊപ്പം അഭിനയിച്ചത്. ബി​ഗ് ബി, ബസ് കണ്ടക്ടർ തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിക്ക് ഒപ്പവും അഭിനയിച്ചു.

  Read more about: mamta mohandas
  English summary
  Actress Mamta Mohandas Says She Is Losing Color; Post Photos Of Her Skin Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X