സിനിമയിലെത്തി പതിനഞ്ച് വര്‍ഷം, പുതിയ ചുവടുവെയ്പ്പിനെ കുറിച്ച് മംമ്താ മോഹന്‍ദാസ്
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി മംമ്താ മോഹന്‍ദാസ്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മംമ്ത. സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നടി സിനിമകളില്‍ സജീവമായിരുന്നു. ചികില്‍സയുടെ ഭാഗമായി ലോസ് എഞ്ചലസിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമകള്‍ക്കായി മാത്രമാണ് താരം ഇന്ത്യയിലേക്ക് എത്താറുളളത്.

അതേസമയം ചിത്രീകരണത്തിനായി അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു താരം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് മംമ്താ മോഹന്‍ദാസ്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് നടി സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതേസമയം മംമ്തയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അഭിനയത്തിന് പിന്നാലെ സിനിമയില്‍ നിര്‍മ്മാണ രംഗത്തേക്ക് കൂടി തുടക്കം കുറിക്കുന്നതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ നീളുന്ന സിനിമാ ജീവിതത്തിന് ഇതോടുകൂടി തുടര്‍ച്ചയാകുകയാണെന്ന് മംമ്ത കുറിച്ചു. ഈ സന്തോഷ വാര്‍ത്ത എല്ലാവരുമായി പങ്കിടുന്നതില്‍ വലിയ സന്തോഷമെന്നും തന്റെ തൊപ്പിയിലെ പുതിയ പൊന്‍തൂവലാണ് ഇതെന്നും മംമ്ത കുറിച്ചു. സിനിമാ ലോകത്ത് നിന്ന് തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തന്നെ തനിക്കെന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന ആഗ്രഹമാണ് നിര്‍മ്മാതാവാകുന്നതിന് പിന്നിലെ കാരണമെന്ന് നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നടിയുടെ പ്രൊഡക്ഷന്‍ ഹൗസ് വരുന്നത്.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഈ പ്രൊഡക്ഷന്‍ ഹൗസ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസയം മംമ്തയുടെ ആദ്യ നിര്‍മ്മാണം സംരംഭത്തില്‍ മൂന്ന് ദേശീയ പുരസ്‌കാര ജേതാക്കാളാണ് ഒന്നിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാല്‍ മംമ്തയുടെ എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ്. ബിഗ്ബിയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്ന മംമ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബിലാലിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ നടിയുടെതായി വരുന്നുണ്ട്. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും വിവിധ ഇന്‍ഡസ്ട്രികളിലായി സജീവമായിരുന്നു മംമ്താ മോഹന്‍ദാസ്.


Click it and Unblock the Notifications