ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി മഞ്ജിമാ മോഹന്‍! വീഡിയോ വൈറല്‍! കാണൂ
മലയാളത്തിലെന്ന പോലെ തമിഴകത്തും തിളങ്ങിയ താരമാണ് മഞ്ജിമാ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായിക നടിയായി അരങ്ങേറ്റം കുറിച്ചതാരം ഗൗതം മേനോന്‍ ചിത്രത്തിലൂടെയായിരുന്നു തമിഴില്‍ എത്തിയിരുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മഞ്ജിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധേയമായിരുന്നു.
ലാമോര്‍ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു തരംഗമായിരുന്നത്. മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് മഞ്ജിമ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം നിവിന്‍ പോളിയുടെ നായികയായുളള മിഖായേല്‍ എന്ന ചിത്രത്തിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഫാമിലി ആക്ഷന്‍ ത്രില്ലറായ മിഖായേല്‍ ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. മിഖായേലിനു പുറമെ സംസം എന്ന ചിത്രവും മഞ്ജിമയുടെതായി മലയാളത്തില്‍ ഒരുങ്ങുന്ന സിനിമയാണ്. കങ്കണ റാവത്തിന്റെ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം ക്വീനിന്റെ മലയാളം പതിപ്പാണ് സംസം. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രത്തിന്റെ പതിപ്പ് ഇറങ്ങുന്നുണ്ട്. തെലുങ്കില്‍ എന്‍ടി ആറിന്റൈ ബയോപിക്ക് ചിത്രത്തിലും നടി വേഷമിടുന്നുണ്ട്, ദേവരാട്ടം ആണ് മഞ്ജിമ മോഹന്റെതായി തമിഴില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications