ആണുങ്ങള്‍ക്കെതിരെ രണ്ട് വര്‍ത്തമാനം മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ബോള്‍ഡ്‌നെസ്: മഞ്ജുപ്പിളള

By Midhun

സിനിമ-സീരിയല്‍ രംഗങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് നടി മഞ്ജുപ്പിളള. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തായിരുന്നു നടി കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. മമ്മൂക്ക നായകനായ മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു സിനിമാ രംഗത്ത് എത്തിയത്. തുടര്‍ന്ന്‌ കോമഡി പരമ്പരകളിലൂടെയായിരുന്നു നടി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ജുപ്പിളളയുടെ തട്ടീം മുട്ടിം എന്ന പരമ്പര ജനപ്രിയ പരിപാടികളിലൊന്നാണ്. മികച്ച സ്വീകാര്യതയാണ് വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് പ്രേക്ഷകര്‍ നല്‍കാറുളളത്. അടുത്തിടെ സിനിമയിലെ സ്ത്രീപക്ഷവാദികളെക്കുറിച്ച് മഞ്ജു നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരഭിമുഖത്തില്‍ ഫെമിനിസത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്ത്രീപക്ഷവാദികള്‍ക്കെതിരെ തുറന്നടിച്ചുകൊണ്ടുളള ഒരു മറുപടി മഞ്ജുപ്പിളളയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രേക്ഷകരുടെ ഇഷ്ടതാരം

സിനിമകള്‍ക്കു പുറമെ ഹാസ്യ പരമ്പരകളിലൂടെയുമായിരുന്നു മഞ്ജുപ്പിളള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. സത്യവും മിഥ്യയും എന്ന പരമ്പരയിലൂടെയായിരുന്നു മഞ്ജുപ്പിളള ആദ്യമായി മിനിസ്‌ക്രീനില് തുടങ്ങിയിരുന്നത്. തുടര്‍ന്ന് ചില കുടുംബ ചിത്രങ്ങള്‍,ലൈഫ് ഈസ് ബ്യൂട്ടിഫുള് തുടങ്ങിയ ചിത്രങ്ങളിലൂടെ നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യത്മകമായ വേഷങ്ങളായിരുന്നു ഈ പരമ്പരകളിലെല്ലാം തന്നെ നടി അവതരിപ്പിച്ചിരുന്നത്. ജഗദീഷിനൊപ്പമായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന പരമ്പരയില്‍ മഞ്ജുപ്പിളള അഭിനയിച്ചിരുന്നത്. 2001ല്‍ മികച്ച ടെലിവിഷന്‍ അഭിനേത്രിക്കുളള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കിയിരുന്നു.

ആദ്യ ചിത്രം മമ്മൂക്കയ്‌ക്കൊപ്പം

ആദ്യ ചിത്രം മമ്മൂക്കയ്‌ക്കൊപ്പം

കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുപ്പിളള തുടങ്ങിയിരുന്നത്. മമ്മൂക്ക നായകനായി എത്തിയ ഈ ചിത്രത്തില്‍ ആനി,ശോഭന തുടങ്ങിയവരായിരുന്നു നായികമാരായി എത്തിയിരുന്നത്. ചിത്രത്തില്‍ ആനിയുടെ കൂട്ടുകാരിയുടെ വേഷത്തിലായിരുന്നു മഞ്ജു എത്തിയിരുന്നത്. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെയായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ജനാധിപത്യം, നാല് പെണ്ണുങ്ങള്‍, ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചിരുന്നു

തട്ടീം മുട്ടീം എന്ന പരമ്പര

തട്ടീം മുട്ടീം എന്ന പരമ്പര

മഴവില് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പര മഞ്ജുവിന്റെതായി മികച്ച സ്വീകാര്യത ലഭിച്ച പരമ്പരകളിലൊന്നായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കാറുളള ഒരു പരമ്പരയാണ് തട്ടീം മുട്ടിം. അമ്മായിഅമ്മ-മരുമകള്‍ പോര് തന്നെയാണ് പരമ്പരയില്‍ ശ്രദ്ധേയമാകാറുളളത്. കെപിഎസി ലളിത,ജയകുമാര്‍ പരമേശ്വരന്‍,നസീര്‍ സംക്രാന്തി,വീണാ നായര്‍ തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്താറുളളത്.2012ല്‍ തുടങ്ങിയ പരമ്പര മികച്ച റേറ്റിങ്ങോടു കൂടിയാണ് ഇപ്പോഴും ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്.

സ്ത്രീപക്ഷവാദികള്‍ക്കെതിരെ മഞ്ജുപ്പിളള

സ്ത്രീപക്ഷവാദികള്‍ക്കെതിരെ മഞ്ജുപ്പിളള

അടുത്തിടെ സിനിമയിലെ സ്ത്രീപക്ഷവാദികള്‍ക്കെതിരെ മഞ്ജുപ്പിളള നടത്തിയ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. ഫെമിനിസത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് മഞ്ജുപ്പിളളയുടെ ശ്രദ്ധേയമായൊരു മറുപടി വന്നിരിക്കുന്നത്. താന്‍ ഒരിക്കലും ഫെമിനിസ്റ്റല്ലെന്നും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ചിലരില്‍ ഫെമിനിസം ഉടലെടുക്കുന്നതെന്നും നടി പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരിക്കലും ഒറ്റക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും എല്ലാം ഒരു ഗിവ് ആന്‍ ടേക്കാണെന്നും, ഫെമിനിസത്തിന്റെ ശബ്ദം അവിടെ ഉയരേണ്ട കാര്യമില്ലെന്നും മഞ്ജുപ്പിളള അഭിപ്രായപ്പെട്ടു

ലളിതാമ്മയും മല്ലികചേച്ചിയും

ലളിതാമ്മയും മല്ലികചേച്ചിയും

സ്ത്രീകളുടെ ബോള്‍ഡ്‌നെസ് എന്നു പറയുന്നത് ലളിതാമ്മയെയും മല്ലിക ചേച്ചിയെയും പോലുളളവര്‍ ജീവിതത്തില്‍ നേരിട്ടതും അവര്‍ അതിജീവിച്ചതുമായ സാഹചര്യങ്ങളാണെന്നും അഭിമുഖത്തില്‍ മഞ്ജുപ്പിളള പറഞ്ഞു. അല്ലാതെ ആണുങ്ങള്‍ക്കെതിരെ മൈക്കിലൂടെ രണ്ട് വര്‍ത്തമാനം വിളിച്ചുപറയുന്നതല്ല ബോള്‍ഡ്‌നെസ് എന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കി. അതേസമയം വിമന്‍ ഇന്‍ കള്ടീവിനെ മുന്‍നിര്‍ത്തിയാണ് മഞ്ജു ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X