മകൾക്ക് സർപ്രൈസ് സമ്മാനം നൽകി മഞ്ജു! താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് മഞ്ജുപിളള. ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകളുടെ പിറന്നാളിന് നൽകിയ സർപ്രൈസാണ്. മഞ്ജു പിള്ളയും ഭർത്താവ് സുജിത് വാസുദേവും കുടുംബവും ചേർന്ന്മകളുടെ പിറന്നാൾ ഗംഭീരമാക്കുകയാണ്. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൽദോ ഷൂസാണ് മഞ്ജു സമ്മാനമായി നൽകിയത്. സമ്മാനം കണ്ട് മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിന്റേയും അമ്മയോടും അച്ഛനോടും നന്ദി പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

സർപ്രൈസ് പിറന്നാൾ സമ്മാനം കൂടാതെ മകൾക്ക് സർപ്രൈസ് പിറന്നാൾ പാർട്ടിയും മഞ്ജുവും ഭർത്താവും ചേർന്ന് ഒരുക്കിയിരുന്നു. മകളുടെ കണ്ണുകൾ മൂടി കൊണ്ടാണ് സർപ്രൈസ് പാർട്ടിയിൽ കൊണ്ടു വന്നത്. ഒരു പോലുള്ള വസ്ത്രവും ആഭരണങ്ങളുമാണ് അമ്മയും മകളും ധരിച്ചത്. എന്റെ മകളുടെ സർപ്രൈസ് പിറന്നാൾ പാർട്ടിയെന്ന് അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്..
രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ് പുറത്തിറങ്ങാനുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഭർത്താവ് സുജിത്ത് വാസുദേവൻ സംവിധാനം ചെയ്ത ഓട്ടോർഷയിലും മഞ്ജു എത്തിയിരുന്നു. ലൂസിഫറിലാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സുജിത്ത് ചിത്രം. ചിത്രത്തിലെ ഛായാഗ്രാഹണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications