‘ജീവിതം കൈ വിട്ടു പോയ കാലത്ത് ഈ മുഖം നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല’; മഞ്ജു സുനിച്ചന്‍
മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചതുര്‍മുഖം എന്ന ചിത്രത്തിന്‌റെ പ്രസ് മീറ്റിന് എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തത്. 42ാം വയസിലും പതിനെട്ടു വയസുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കിടിലന്‍ മേക്കോവറില്‍ സ്‌റ്റൈലിഷ് ലുക്കിലുളള ലേഡീ സൂപ്പര്‍ സ്റ്റാറിന്‌റെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
ഈ ചിത്രങ്ങള്‍ നിരവധി പേരാണ് തങ്ങളുടെ പേജുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം മഞ്ജുവിനെ കുറിച്ചുളള കുറിപ്പുകളുമായും ആരാധകര്‍ ഏത്തുന്നുണ്ട്. ഈ പ്രായത്തിലും നടി എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് മിക്കവരും പറയുന്നത്. അതേസമയം മഞ്ജു വാര്യരെ കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റുമായി നടി മഞ്ജു സുനിച്ചനും എത്തിയിരുന്നു.

ജീവിതം കൈവിട്ടുപോയെന്ന് തോന്നിയ കാലത്ത് ഈ മുഖം തനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല എന്ന് മഞ്ജു സുനിച്ചന്‍ പറയുന്നു. "42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്.. സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളിൽ പൂജ്യത്തിൽ നിന്നും ജീവിതം റീസ്റ്റാർട്ട് ചെയ്തവളാണ്..

ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്. അഭിമാനമാണ്. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂർത്തിയാവും മുന്നേ ഭാര്യയായി അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാൻ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാൽപതുകളിലുമുള്ള പെണ്ണുങ്ങളോടാണ്...

നോക്കൂ പെണ്ണുങ്ങളേ....ഇപ്പോഴും വൈകിയിട്ടില്ല... എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക. വിദൂര വിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാൻ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയിൽ ആണെങ്കിൽ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക...

അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുക...എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നിൽക്കാൻ കെല്പുള്ളവളാവുക.....നല്ല ഭക്ഷണങ്ങൾ കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും യാത്രകൾ ചെയ്തും കളർഫുൾ ആയിട്ടങ്ങ് ജീവിക്കുക...സന്തോഷമായിരിക്കുക.

അതേസമയം മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായാണ് ചതുര്‍മുഖം എത്തുന്നത്. നവാഗതരായ രഞ്ജിത്ത് കമലശങ്കര്‍, സലില്‍ വി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരഞ്ജന അനൂപ്, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications











