»   » ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്, മഞ്ജു വാര്യര്‍ പറയുന്നു

ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്, മഞ്ജു വാര്യര്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവില്‍ നടി മഞ്ജു വാര്യര്‍ ഒത്തിരി മാറിയിരുന്നു. സിനിമയില്‍ മാത്രം ശ്രദ്ധിച്ചുക്കൊണ്ടിരുന്ന മഞ്ജു പിന്നീട് സാമൂഹിക കാര്യങ്ങളിലും ഇടപ്പെട്ട് തുടങ്ങി. എന്നാല്‍ ഇതൊന്നും വലിയ കാര്യങ്ങളല്ല. പക്ഷേ ഇത്രയെങ്കിലും ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്ന സന്തോഷമുണ്ടെന്ന് മഞ്ജു പറയുന്നു.

നൃത്തം പഠിപ്പിക്കാന്‍ ഏറ്റെടുത്ത സമയത്താണ് കാര്യങ്ങള്‍ മനസിലാകുന്നത്. പലരുടെയും ബുദ്ധിമുട്ടുകള്‍ മനസിലായത്. നൃത്തം പഠിക്കാന്‍ മാത്രമല്ല. ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നവരാണ് അവരലധികം പേരെന്നും ഞാന്‍ മനസിലാക്കി.

എന്നെയും ഒരുപാട് കഷ്ടപ്പെട്ടാണ് അച്ഛന്‍ പഠിപ്പിച്ചത്. ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെ. പക്ഷേ ഈ കുട്ടികളൊന്നും അനുഭവിച്ചത് പോലെ ഒന്നും അനുഭവിച്ചിട്ടില്ല. ഒരുപക്ഷേ ആ ബുദ്ധിമുട്ടുകളൊന്നും അച്ഛനും അമ്മയും തന്നെ അറിയിച്ചിട്ടുണ്ടാകില്ല. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞത്.

ഡാന്‍സ് പഠിപ്പാന്‍

യുവജനോത്സവത്തിന്റെ സമയത്താണ് മാതൃഭൂമിയുടെ നേതൃത്വത്തില്‍ അഞ്ചു കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ ആലോചിക്കുന്നത്. അത് അനൗണ്‍സ് ചെയ്തപ്പോള്‍ ഒരുപാട് അപേക്ഷകള്‍ വന്നു. പിന്നീട് അത് 12 പേരിലേക്ക് ആക്കി. എറണാകുളത്ത് വച്ച് ഇവരോടൊക്കെ സംസാരിച്ചിരുന്നു. പലരുടെയും ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്ന അപ്പോഴാണ്. ജീവിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവരാണ് അവരില്‍ കൂടുതല്‍ പേരും.

ഡാന്‍സ് പഠിപ്പിച്ചതുക്കൊണ്ടായില്ല

കടത്തിണ്ണയില്‍ ഉറങ്ങുന്നവരുണ്ട്, അച്ഛനും അമ്മയ്ക്കും അസുഖമായിട്ട് ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ അവരെയൊന്നും ഡാന്‍സ് പഠിപ്പിച്ചതുക്കൊണ്ട് കാര്യമില്ല. എങ്ങനെ കഴിയും. സമാധാനമുണ്ടെങ്കില്‍ അല്ലേ നൃത്തം പഠിച്ചെടുക്കാനാവൂ. അവരുടെയൊക്കെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മൂന്ന് കുട്ടികള്‍ക്ക് വീട് പണിയാനും ഒരു കുട്ടിയ്ക്ക് വീട് പുതുക്കി പണിയാനും ബാക്കി നാല് പേരുടെ അച്ഛനമ്മമാര്‍ക്കുള്ള ചികിത്സ ഏറ്റെടുക്കാനും തീരുമാനിച്ചു.

ആരോട് വാങ്ങിച്ചിട്ടല്ല

പുറത്ത് നിന്ന് ഈ നിമിഷം വരെ ആരോടും പണം വാങ്ങിച്ചിട്ടല്ല ഈ സഹായം ചെയ്തത്. എനിക്ക് ഉള്ളത് വെച്ചിട്ട് കഴിയുന്നത് പോലെ ഞാന്‍ ചെയ്തു. അതില്‍ എനിക്ക് സന്തോഷമുണ്ട്.

എന്നെ പഠിപ്പിച്ചത്

ഈ കുട്ടികളൊക്കെ അനുഭവിച്ചത് വച്ച് നോക്കിയാല്‍ അത്രയ്‌ക്കൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. അച്ഛന്‍ ചിട്ടി പിടിച്ചും കടം വാങ്ങിയും എന്നെ പഠിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള പണം നേരത്തെ കൂട്ടി വയ്ക്കാന്‍ ശ്രമിക്കും. കമ്പിനി ട്രെയിന്‍ യാത്രയ്ക്ക് നല്‍കുന്ന പൈസ സേവ് ചെയ്ത് ബസിന് പോകും. അങ്ങനെ ബസിന് സേവ് ചെയ്തും കമ്പിനിയില്‍ കടം വാങ്ങിയുമാണ് എന്നെ പഠിപ്പിച്ചത്.

മോതിരം വാങ്ങിയത്

അന്ന് അമ്മയുടെ മാലയൊക്കെ പണയത്തിലായിരുന്നു. ഈ അടുത്ത കാലത്താണ് അച്ഛനും അമ്മയ്ക്കും കൈയിലിടാന്‍ ഒരു മോതിരം ഉണ്ടാകുന്നത്. അന്ന് വാടയ്ക്കാണെങ്കിലും ഞങ്ങള്‍ക്ക് കേറി കിടക്കാനൊരിടമുണ്ടായിരുന്നു. മഞ്ജു പറയുന്നു.

English summary
Actress Manju warrier about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam