»   » മണിച്ചേട്ടന്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്; മഞ്ജു വാര്യര്‍

മണിച്ചേട്ടന്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്; മഞ്ജു വാര്യര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ മണിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രണ്ട് പേരും ചിത്രത്തിലൂടെ ശ്രദ്ധക്കപ്പെടുകെയും ചെയ്തു. ചെറുപ്പം മുതല്‍ താന്‍ മണിയേട്ടന്റെ(കലാഭവന്‍ മണി) ആരാധികയായിയിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

സല്ലാപം എന്ന ചിത്രത്തിലൂടെ ആദ്യമായി നായികാ വേഷം അവതരിപ്പിക്കുന്നു എന്നതിനപ്പുറം മണിയേട്ടന്റെ കൂടെ അഭിനയിക്കാമെന്നുള്ള സന്തോഷമായിരുന്നു തനിക്കെന്ന് മഞ്ജു വാര്യര്‍.ഇഎംഎസ് സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് മഞ്ജു ഇക്കാര്യം പറയുന്നത്.

manju-warrier

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ താനും മണിയേട്ടനുമുള്ള രംഗങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നത് കണ്ട് തന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. എന്ത് പ്രശ്‌നങ്ങളിലും തന്റെ കൂടെ നിന്നിരുന്ന ഒരാളായിരുന്നു മണിയേട്ടന്‍-മഞ്ജു വാര്യര്‍ പറയുന്നു. അവധികാലത്ത് വിസിആര്‍ വാടകയ്ക്ക് എടുത്ത് മണിയേട്ടന്റെ ഗള്‍ഫ് പ്രോഗ്രാമുകള്‍ കാണുമായിരുന്നു. സല്ലാപത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഇക്കാര്യങ്ങളൊക്കെ പറയുമായിരുന്നു. തന്നോട് പ്രത്യേക വാത്സല്യമായിരുന്നു മണിക്കെന്നും മഞ്ജു വാര്യര്‍ ചടങ്ങില്‍ പറഞ്ഞു.

ഇപ്പോഴും മണിയേട്ടന്റെ മരണത്തോട് പകുതി മനസേ പൊരുത്തപ്പെട്ടിട്ടുള്ളൂ. ആ മരണം ഉള്‍കൊള്ളിക്കാന്‍ തനിക്ക് കഴിയില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

English summary
Actress Manju Warrier about Kalabhavan mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam