ഭാനുവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്

By Sanviya

ലോഹിതാസിന്റെ ഓര്‍മ്മകളില്‍ മഞ്ജു വാര്യര്‍. കടന്ന് പോയിട്ട് ഏഴു വര്‍ഷമായെങ്കിലും ലോഹി സാറിന്റെ അസാന്നിധ്യം തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലന്ന് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ലോഹിതദാസിന്റെ ഓര്‍മ്മകള്‍ മഞ്ജു പങ്കു വച്ചത്.

ഇപ്പോഴും ആദ്യ ഷോട്ടിന് മുമ്പ് മനസാ പ്രണാമിക്കാറുണ്ട്. ലോഹിതദാസ് എന്ന വലിയ മനുഷ്യന്‍ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. ഇപ്പോഴും അന്ന് ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ആദ്യമായി കണ്ട പോലെ തന്നെയാണ് മഞ്ജു പറയുന്നു.

manju-warrier

കന്മദത്തിലേതു പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറയുന്നുണ്ട്. ഇന്നലെയും ഒരാള്‍ പറഞ്ഞു. സല്ലാപം മുതല്‍ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാര്‍ പകര്‍ന്ന് തന്നതേയുള്ളൂ.. മഞ്ജു പറയുന്നു.

1997ല്‍ പുറത്തിറങ്ങിയ ഭൂതകണ്ണാടിയാണ് ലോഹിതദാസിന്റെ ആദ്യ സംവിധാന ചിത്രം. കിരീടം, ഭരതം, തനിയാവര്‍ത്തനം, വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ ലോഹിതദാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X