മഞ്ജു വാര്യരുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി! താരത്തിന്റെ യാത്ര ഇനി ഇവനോടൊപ്പം
നടി മഞ്ജുവാര്യരുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു. ഇനി താരത്തിന്റെ യാത്ര റേഞ്ച് റോവർ വെലാറിയ്ക്കൊപ്പം. കേരളത്തിൽ 92 ലക്ഷം രൂപയാണ് കാറിന്റെ വില. ആർ-ഡൈനാമിക് മോഡൽ കാറാണ് താരം സ്വന്തമാക്കിയത്. വെലാറിന്റെ പെടോൾ ഡീസൽ പതാപ്പാണ് സ്വന്തമാക്കിയത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
അടുത്തിടെ മാരുതി ബലേനോയു മഞ്ജു സ്വന്തമാക്കിയിരുന്നു. ബലേനോയുടെ ഏറ്റവു ഉയർന്ന മോഡലായ അൽഫയുടെ പരിഷ്കരിച്ച പതിപ്പാണ് താരം അന്ന് സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ബലേനോയായിരുന്നു താരം അന്ന് വാങ്ങിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത നിറമുള്ള റേഞ്ച് റോവർ വെലാറാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.പൃഥ്വിരാജും, ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവർ സ്വന്തമാക്കുന്ന മലയാളത്തിലെ താരമാണ് മഞ്ജു.
ഈ വർഷം മഞ്ജുവിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മഞ്ജുവിന്റെ കോളിവുഡ് ചിത്രമായ അസുരനും ഉടൻ തന്നെ പ്രദർശനത്തിനെത്തും. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ധനുഷാണ് ചിത്രത്തിലെ നായകൻ. സനൻ കുമാർ ശശിധരന്റെ കയറ്റവും ഈ വർഷം പ്രദർശനത്തിനെത്തുന്ന മഞ്ജുവാര്യർ ചിത്രമാണ്.


Click it and Unblock the Notifications