»   » മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

Posted By:
Subscribe to Filmibeat Malayalam

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ തിരിച്ച് വന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍യൂ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂ 2014ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ചിത്രം വമ്പന്‍ ഹിറ്റായതോടു കൂടി മഞ്ജുവിന്റെ തിരിച്ചു വരവിന്റെ ആശ്വാസത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തിയ ചിത്രമായിരുന്നു എന്ന് എപ്പോഴും. വിദ്യാ ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ പഴയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്കൊപ്പം എത്താന്‍ എന്നും എപ്പോഴും ചിത്രത്തിനും കഴിഞ്ഞില്ല എന്നാതാണ് വാസ്തവം.

ഇപ്പോഴിതാ മഞ്ജുവിന്റെ തിരിച്ച് വരവിന് ശേഷമുള്ള മൂന്നാമത്തെ ചിത്രമായ റാണി പത്മിനി. ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ റാണി പത്മിനിയും കാര്യമായിട്ട് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടില്ല. തിരിച്ച് വരവിന് ശേഷം മഞ്ജുവിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. മൂന്ന് ചിത്രങ്ങളിലെയും കഥാപാത്രങ്ങളിലുണ്ടായ ആവര്‍ത്തന വിരസതയാണ് മഞ്ജുവിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ മാറ്റി നിര്‍ത്തുന്നതെന്നും ചില അടക്കം പറച്ചിലുകളുണ്ട്.

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തിരിച്ച് വരുന്നു എന്നതുക്കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. ചിത്രം 2014ലെ സൂപ്പര്‍ഹിറ്റായി മാറുകെയും ചെയ്തു.

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

മഞ്ജുവിന്റെ തിരിച്ച് വരവിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമായിരുന്നു എന്നും എപ്പോഴും. മഞ്ജുവിന്റെ തിരിച്ച് വരവിനൊപ്പം മോഹന്‍ലാലിന്റെ നായികായായി എത്തുന്നത് കൊണ്ടും ചിത്രം നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര വിജയവും ഉണ്ടായില്ല. എന്നും എപ്പോഴും ഒരു കുടുംബ ചിത്രമായിരുന്നു.

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

മഞ്ജുവും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച റാണി പത്മിനി തിയേറ്ററില്‍ എത്തിയപ്പോള്‍ ലഭിക്കുന്ന പ്രതികരണം പലതാണ്. ആഷിക് അബുവിന്റെ സംവിധാനം ചെയ്ത റാണി പത്മിനിയും ഒരു സ്ത്രീപക്ഷ സിനിമയാണ്.

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

മൂന്ന് ചിത്രത്തിലെയും കഥാപാത്രങ്ങളിലുണ്ടായ ആവര്‍ത്തന വിരസതയാണ് പ്രേക്ഷകര്‍ മഞ്ജുവിന്റെ ചിത്രങ്ങളെ തള്ളി കളയുന്നതെന്നും പറയുന്നുണ്ട്.

മഞ്ജുവിന്റെ സിനിമയിലെ ആവര്‍ത്തന വിരസത ആരാധകരെ തളര്‍ത്തുന്നുവെന്നത് ശരിയാണോ?

മഞ്ജുവിന്റെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ പലപ്പോഴായി സിനിമയിലേക്കും വലിച്ചിഴയ്ക്കാറുണ്ടെന്നുമാണ് പലരും പറയുന്നത്. എന്നാല്‍ മനപൂര്‍വം സിനിമയിലേക്ക് തന്റെ ജീവിതത്തെ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടില്ലെന്നും മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്.

English summary
actress manju warrier film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam