twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും നായികയായി മഞ്ജുവിന് നഷ്ടമായ സൂപ്പര്‍ഹിറ്റ് സിനിമകള്‍, വെളിപ്പെടുത്തി നടി

    By Midhun Raj
    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. സിനിമയിലേക്കുളള രണ്ടാം വരവിലും നടി മോളിവുഡില്‍ തിളങ്ങിയിരുന്നു. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളിലും മഞ്ജു വേഷമിട്ടു. ഓരോ സിനിമകള്‍ക്കായും പുതിയ മേക്കോവറുകള്‍ പരീക്ഷിക്കാറുണ്ട് നടി. അടുത്തിടെ ചതുര്‍മുഖം പ്രസ്മീറ്റിനിടെയുളള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

    നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ കരിയറില്‍ നഷ്ടമായ സിനിമകളെ കുറിച്ച് മഞ്ജു വാര്യര്‍ തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മഞ്ജു.

    മമ്മൂട്ടിയുടെ നായികയായാണ്

    മമ്മൂട്ടിയുടെ നായികയായാണ് എറ്റവുമൊടുവിലായി നടി അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ ചന്ദ്രലേഖലയിലേക്ക് തന്നെ പരിഗണിച്ചിരുന്നു എന്നറിഞ്ഞത് ഈ അടുത്താണെന്ന് മഞ്ജു പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രിയദര്‍ശന്‍ തന്നോട് ഇക്കാര്യം പറഞ്ഞത്.

    മഞ്ജുവിനെ ബന്ധപ്പെടാന്‍

    മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്. ചന്ദ്രലേഖയില്‍ പൂജ ബത്ര അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു എന്ന് കേട്ടപ്പോള്‍ നിരാശ തോന്നിയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ചന്ദ്രലേഖ. ചന്ദ്രലേഖയ്ക്ക് പുറമെ മഞ്ജു വാര്യര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍.

    ജയറാം-സത്യന്‍ അന്തിക്കാട്

    ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ്. 1999ലായിരുന്നു സിനിമ റിലീസ് ചെയ്തത്. മഞ്ജു വാര്യരെ കിട്ടാതെ വന്നപ്പോഴാണ് സിനിമയില്‍ സംയുക്ത വര്‍മ്മ നായികയായത്. തിലകന്‍, കെപിഎസി ലളിത, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍.

    കൂടാതെ ജയറാം നായകനായ ഫ്രണ്ട്‌സ്

    കൂടാതെ ജയറാം നായകനായ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലേക്കും മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീന അവതരിപ്പിച്ച റോളിലേക്കാണ് നടിയെ പരിഗണിച്ചത്. എന്നാല്‍ മഞ്ജുവിന് ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. ഫ്രണ്ട്‌സിന് പുറമെ മോഹന്‍ലാല്‍ നായകനായ ഉസ്താദിലേക്കും മഞ്ജുവിനെ പരിഗണിച്ചിരുന്നു.

    എന്നാല്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച

    എന്നാല്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച അനിയത്തി വേഷമാണോ അതോ ഇന്ദ്രജ അവതരിപ്പിച്ച നായികാ വേഷത്തിലോണോ എന്ന കാര്യം വ്യക്തമല്ല. മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കളിയൂഞ്ഞാലും മഞ്ജുവിന് ചെയ്യാന്‍ കഴിയാതെ വന്ന ചിത്രമാണ്. മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നായിരുന്നു വിവരം. ചിത്രത്തില്‍ ശോഭനയുടെ റോളിലേക്കായിരുന്നു മഞ്ജുവിനെ പരിഗണിച്ചത്. കൂടാതെ തമിഴില്‍ ഹിറ്റായ 96ല്‍ തൃഷയുടെ റോളിലേക്ക് തന്നെ പരിഗണിച്ചിരുന്നു എന്ന് ഒരഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിരുന്നു.

    English summary
    actress manju warrier reveals lost movie characters in her cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X