മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യര്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍,കമന്റുകള്‍ ഇങ്ങനെ

By Midhun Raj

മഞ്ജു വാര്യരുടെതായി വരാറുളള മേക്കോവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവാറുണ്ട്. ഓരോ സിനിമകള്‍ക്കായും വേറിട്ട ലുക്കുകള്‍ പരീക്ഷിക്കാറുണ്ട് നടി. ഒപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും വ്യത്യസ്ത ലുക്കുകളിലാണ് താരം എത്താറുളളത്. അടുത്തിടെ ചതുര്‍മുഖം പ്രസ് മീറ്റ് സമയത്ത് മഞ്ജുവിന്‌റെതായി വന്ന ചിത്രങ്ങള്‍ തരംഗമായിരുന്നു. പിന്നാലെ നടിയെ അനുകരിച്ച് കുട്ടികളും മുതിര്‍ന്നവരുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. ലേഡീ മമ്മൂട്ടിയെന്നാണ് ഈ ചിത്രങ്ങളെല്ലാം കണ്ട് പ്രേക്ഷകര്‍ മഞ്ജുവിനെ വിളിച്ചത്.

manju-warrier

അതേസമയം മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ പരസ്യ ചിത്ര ഷൂട്ടിങ്ങിനിടെ എടുത്ത നടിയുടെ മേക്കാവര്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. നടിയുടെ ആരാധക ഗ്രൂപ്പുകളിലാണ് പുതിയ ലുക്ക് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവും തന്നെയാണ് ഇത്തവണയും ശ്രദ്ധേയമായിരിക്കുന്നത്. അതേസമയം ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍മുഖമാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാനായത്. കോവിഡ് സാഹചര്യത്തില്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ, ഫോട്ടോസ് കാണാം

അതേസമയം ചതുര്‍മുഖത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തില്‍ ഒരു പ്രധാന റോളില്‍ മഞ്ജു വാര്യരും എത്തുന്നുണ്ട്. കൂടാതെ ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങിയവയും നടിയുടെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്. അഭിനയത്തിനൊപ്പം അടുത്തിടെ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു താരം.

Recommended Video

മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam

ചിത്ര കടപ്പാട്: മഞ്ജു വാര്യര്‍ കഫേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X