For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സോറി കല്യാണി... മഞ്ജു വന്നാൽ പിന്നെ ചുറ്റുവുള്ളതൊന്നും കാണാൻ പറ്റില്ല...'

  |

  മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്നാണ് സിനിമ നിര്‍ത്തി പോയത്. പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടി സ്വന്തമാക്കി തന്റെ വിജയഗാഥ തുടരുകയാണ് മഞ്ജു ഇപ്പോൾ. താരത്തിന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഞൊടിയിടയിലാണ് വൈറലാറി മാറുന്നത്.

  പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കുറുമുണ്ട് താരം. ദിവസം ചെല്ലുന്തോറും താരത്തിന്റെ പ്രായം റിവേഴ്സ് ​ഗിയറിലാണ് സഞ്ചരിക്കുന്നത്. നേരത്തെ മഞ്ജു ഭാവങ്ങളാൽ സുന്ദരമായ നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ പുറത്തിറങ്ങുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാധാരണക്കാരായ കുടുംബ പ്രേക്ഷകർക്കിടയിൽ മഞ്ജു വാര്യർക്ക് അന്നും ഇന്നും വൻ സ്വീകാര്യത തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പരസ്യ ചിത്രങ്ങളിൽ അവർ വീണ്ടും വീണ്ടും പ്രത്യക്ഷപെടുന്നതും. മലയാളത്തിൽ നിലവിൽ സാറ്റലൈറ്റ് റേറ്റിങ് ഉള്ള ഏക നടിയും മഞ്ജു വാര്യരാണ്.

  മഞ്ജു വാര്യർ കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടി കല്യാണി പ്രിയദർശനൊപ്പമാണ് മഞ്ജുവാര്യർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാ​ഗമായി പകർത്തിയ ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‌മഞ്ജുവിനും കല്യാണിക്കും പുറമെ തെന്നിന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളും ഈ പരസ്യത്തിനായി ഒരുമിച്ചിരുന്നു. കാലങ്ങളായി ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മഞ്ജുവാര്യർ. കല്യാണി പ്രിയദര്‍ശന്‍ അടുത്തിടെയാണ് മഞ്ജുവിനൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നവവധുവിന്റെ വേഷത്തിലാണ് കല്യാണി പ്രിയദർശൻ‍ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിൾ സാരിയിൽ സിമ്പിൾ മേക്കപ്പും ആഭരണങ്ങളും അണിഞ്ഞാണ് മഞ്ജുവാര്യർ എത്തിയിരിക്കുന്നത്. ഇരുവരുടേയും ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ലൈക്കും കമന്റും കൊണ്ട് മൂടുകയാണ്.

  ഈ പ്രായത്തിലും മഞ്ജു അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ ഏറെയും കുറിച്ചത്. സിമ്പിൾ ലുക്കിലെത്തിയിട്ടും മഞ്ജുവിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നായിരുന്നു മറ്റൊരു കമന്റ്. ചിലർ കല്യാണിയോട് സോറി പറഞ്ഞുകൊണ്ടാണ് കമന്റു കുറിച്ചത്. അത് ഇങ്ങനെയായിരുന്നു. 'സോറി കല്യാണി... കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ്...' എന്നായിരുന്നു. മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി, നോക്കി നില്‍ക്കാന്‍ തോന്നുന്നു. ഞങ്ങളുടെ ബ്യൂട്ടി ക്വീന്‍ മഞ്ജു എന്നിങ്ങനെയും കമന്റുകൾ വന്നിരുന്നു.

  അതേസമയം ഒരു അപേക്ഷയും ആരാധകർ എഴുതിയിട്ടുണ്ട്. വിവാഹത്തിന് സ്വർണ്ണത്തിന്റെ ആവശ്യക്ത വലുതാണെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ സമൂഹത്തിന് ആപത്താണെന്നും മഞ്ജുവിനേപോലുള്ളവർ ഇത്തരം പരസ്യങ്ങളുടെ ഭാ​ഗമാകരുതെന്നും ചിലർ കുറിച്ചിരുന്നു. കാവിലെ ഭ​ഗവതിയാണോ എന്ന് മഞ്ജുവിനെ കാണുമ്പോൾ അറിയാതെ തോന്നിപ്പോകുന്നുവെന്നും ചിലർ കുറിച്ചിരുന്നു. ഈ പരസ്യത്തിൽ ഒരുമിക്കും മുമ്പ് കല്യാണിയും മഞ്ജു വാര്യരും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയ​ദർശൻ ചിത്രത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കല്യാണിയും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ കല്യാണിയുടെ ആദ്യ സിനിമ തെലുങ്കിലായിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കല്യാണി എത്തി. ബ്രോ ഡാഡി അടക്കം ഒട്ടനവധി സിനിമകളുടെ ഭാ​ഗമാണിപ്പോൾ കല്യാണി പ്രിയദർശൻ.

  Recommended Video

  മലയാളത്തിലും തമിഴിലും മഞ്ജു ചേച്ചി തന്നെ | FilmiBeat Malayalam

  മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. മേരി ആവാസ് സുനോ ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. ജയസൂര്യയാണ് നയകന്‍. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്. സൗബിനും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെള്ളരിക്കാപട്ടണമാണ് ചിത്രീകരണത്തിന് കാത്തിരിക്കുന്ന സിനിമ.

  English summary
  actress Manju Warrier shares a new photo with Kalyani Priyadarshan, picture goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X