»   » ജീവിതത്തില്‍ സ്വന്തമായി തീരുമാനം എടുത്തപ്പോള്‍ അച്ഛന്‍ കുറ്റം പറഞ്ഞില്ല; കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നു

ജീവിതത്തില്‍ സ്വന്തമായി തീരുമാനം എടുത്തപ്പോള്‍ അച്ഛന്‍ കുറ്റം പറഞ്ഞില്ല; കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

'ദൈവം തന്ന വരം എനിക്ക് കിട്ടിയിട്ടില്ല. ദൈവമേ വരമായി വന്നു' എന്ന തമിഴ് പഴമൊഴി പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. സമുന്ദ്രക്കനിയുടെ അപ്പ എന്ന പുതിയ തമിഴ് ചിത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

കുഞ്ഞുന്നാളിലുള്ള അച്ഛന്റെ ഓര്‍മയില്‍ നിന്ന് മഞ്ജു പറഞ്ഞു തുടങ്ങി. കന്യാകുമാരിയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഓര്‍മയില്‍ നിന്ന് പറഞ്ഞു തുടങ്ങി അച്ഛന്റെ കാന്‍സര്‍ രോഗം വരെയും മഞ്ജു പങ്കവച്ചു. ഇടയ്ക്ക് മഞ്ജുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അറിയാതെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് മഞ്ജു വീണ്ടും സംസാരിച്ചു.

manju-warrier

ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കണ്ണുനീര്‍ ഉള്ളിലൊതിക്കിയിട്ടുണ്ടെന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക. ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ പിന്‍ബലം. വീഡിയോ കാണൂ

English summary
Actress Manju Warrier speaks about her father in support of Director Samuthirakani's upcoming Tamil film 'Appa'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam