ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല, നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം, പ്രതികരിച്ച് മന്യ

By Midhun Raj

നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി മന്യ. ദിലീപ് ചിത്രം ജോക്കറിലൂടെ മോളിവുഡില്‍ എത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് മന്യ മലയാളത്തില്‍ സജീവമായിരുന്നത്. മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി സിനിമയില്‍ തിളങ്ങിയത്.

അതേസമയം വാസു അണ്ണന്‍ ട്രോളുകളിലൂടെയാണ് അടുത്തിടെ മന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായികുമാറും മന്യയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വെച്ചായിരുന്നു ട്രോളുകള്‍ വന്നത്. വിവാഹ ശേഷം സിനിമ വിട്ടതാരം സോഷ്യല്‍ മീഡിയയിലായിരുന്നു കൂടുതല്‍ ആക്ടീവായിരുന്നത്. കുടുംബത്തിനൊപ്പമുളള തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് മന്യ എത്താറുണ്ട്.

നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ

നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ദിലീപ് ചിത്രം ജോക്കറിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരം കൂടിയാണ് മന്യ. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മന്യയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് ജോക്കറിലെ കഥാപാത്രത്തിലൂടെയാണ്.

ജോക്കറിന് പിന്നാലെയാണ്

ജോക്കറിന് പിന്നാലെ പത്തിലധികം മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അതേസമയം താനുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തനിക്കെതിരെയുളള വ്യാജ വാര്‍ത്തയ്ക്ക് മറുപടി നല്‍കികൊണ്ടായിരുന്നു നടി എത്തിയിരുന്നത്. വാര്‍ത്ത നല്‍കിയ സൈറ്റിന്റെ കമന്റ് ബോക്‌സിലൂടെയായിരുന്നു മന്യയുടെ പ്രതികരണം.

നടന്‍ ദിലീപിനെയും

നടന്‍ ദിലീപിനെയും മന്യയെയും ബന്ധപ്പെടുത്തികൊണ്ടുളള ഒരു വാര്‍ത്തയായിരുന്നു വന്നത്. തനിക്ക് പ്രായം കുറഞ്ഞുപോയി അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നുവെന്ന് മന്യ പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്യ എത്തിയത്.

ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല

ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂര്‍ക്കാ തമാശയായി പറയാറുണ്ടെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം എന്നും ഇത് അറപ്പുളവാക്കുന്നതാണ് എന്നുമായിരുന്നു മന്യയുടെ കമന്റ് വന്നത്. പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യുമെന്നും മന്യ കമന്റിലൂടെ പറഞ്ഞു.

Recommended Video

Tsunami Movie Pooja Visuals | ദിലീപും ലാലും ഒരു വേദിയിൽ | FilmiBeat Malayalam
തുടര്‍ന്ന് മന്യയോട്

തുടര്‍ന്ന് മന്യയോട് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പിന്നാലെ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടി വീണ്ടും ഇന്‍സ്റ്റഗ്രാമിലും എത്തി. "വ്യാജവാര്‍ത്ത വീണ്ടും, ഞാന്‍ കമന്റിലൂടെ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ ഇനിയെന്ത് ചെയ്യാനാകുമെന്ന് നോക്കും. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ നിരോധിക്കപ്പെടണമെന്നും മന്യ ആവശ്യപ്പെട്ടു.

Read more about: dileep manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X