'എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല'! വാസു അണ്ണന്‍ ട്രോളുകളില്‍ മന്യ പറഞ്ഞത് കാണാം

By Midhun Raj

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിക്കൂനന്‍ സിനിമയിലെ വാസു അണ്ണന്‍ ട്രോളുകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ദിലീപ് ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് വാസു. കുഞ്ഞിക്കൂനനില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുളള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. മന്യയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായി കുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു ട്രോളന്മാര്‍. ഈ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെല്ലാം വാസു അണ്ണന്‍ ട്രോളുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ട്രോളുകള്‍ വൈറലായതോടെ ആദ്യം ഇതിനെ തമാശരൂപത്തില്‍ പിന്തുണച്ചുകൊണ്ടായിരുന്നു മന്യ എത്തിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ട്രോള്‍ രൂപത്തില്‍ ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ വാസു അണ്ണന്‍ ട്രോളുകളില്‍ വീണ്ടും പ്രതികരണവുമായി മന്യ എത്തിയിരിക്കുകയാണ്.

തനിക്ക് മലയാളം

തനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ലെന്നും അതുകൊണ്ട് തന്നെ ആ ട്രോളുകളില്‍ എന്താണ് എഴുതിയത് എന്ന് മനസിലായിരുന്നില്ലെന്നും നടി പറയുന്നു. നന്ദി നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും. എനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ല. അതുകൊണ്ട് തന്നെ ആ ട്രോളുകള്‍ എനിക്ക് മനസിലായതുമില്ല. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ ട്രോളുകളും

എല്ലാ ട്രോളുകളും ഞാന്‍ കണ്ടിരുന്നില്ല. ആകെ കണ്ടത് ആ കുടുംബ ചിത്രമാണ്. എന്നാല്‍ ഇത് വലിയ സാമൂഹിക പ്രശ്‌നമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല, മന്യ പറഞ്ഞു. അതേസമയം വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മന്യ. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള മന്യയുടെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിനിമകളില്‍ നിന്നും മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് മന്യ. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ.

2002ലായിരുന്നു

2002ലായിരുന്നു ദിലീപിന്റെ കുഞ്ഞിക്കൂനന്‍ പുറത്തിറങ്ങിയിരുന്നത്. ദിലീപ് ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു മന്യ. നവ്യാ നായരാണ് കുഞ്ഞിക്കൂനനില്‍ അഭിനയിച്ച മറ്റൊരു നായിക. അതേസമയം ദിലീപിന്റെ ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മന്യ. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നടി തിളങ്ങിയിരുന്നു.

Recommended Video

Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam
മലയാളത്തിന് പുറമെ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മന്യ അഭിനയിച്ചിരുന്നു. ജോക്കറിന് പുറമെ മലയാളത്തില്‍ വണ്‍മാന്‍ ഷോ, അപരിചിതന്‍. കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലും മന്യ അഭിനയിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മന്യ തിളങ്ങിയിരുന്നു.

Read more about: manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X