മകള്‍ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി ദീലീപിന്റെ നായിക! മന്യയുടെ പോസ്റ്റ് വൈറല്‍
ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് മന്യ. ജോക്കറിന് പിന്നാലെ നിരവധി സിനിമകളിലാണ് നടി മോളിവുഡില്‍ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമകളില്‍ നിന്നും മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് മന്യ.

ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മകള്‍ക്കൊപ്പമുളള ക്യട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. നാലു വയസുകാരിയായ മകള്‍ ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ.
മലയാളത്തില്‍ വണ്‍മാന്‍ ഷോ, അപരിചിതന്‍. കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയവയാണ് മന്യ അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍. മലയാളത്തിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മന്യ തിളങ്ങിയിരുന്നു.


Click it and Unblock the Notifications











