ലോക് ഡൗണിന് ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല! തിരിച്ചുവരവ് റിസ്‌കാണ്! തുറന്നുപറഞ്ഞ് മന്യ
ദിലീപിന്റെ ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മന്യ. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നടി തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മന്യ അഭിനയിച്ചിരുന്നു. ജോക്കറിന് പുറമെ വണ്‍മാന്‍ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, അപരിചിതന്‍ തുടങ്ങിയ മലയാള സിനിമകളിലും മന്യ അഭിനയിച്ചിരുന്നു.
വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള മന്യയുടെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ലോക് ഡൗണ്‍ കാലത്തും അമേരിക്കയില്‍ തന്നെയാണ് മന്യയും കുടുംബവും ഉളളത്. ആമസോണില്‍ പ്രൊഡക്ട് മാനേജരാണ് മന്യയുടെ ഭര്‍ത്താവ് വികാസ്. അമേരിക്കയില്‍ ലോക് ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് ഇതുവരെ വിട്ടിലേക്ക് വന്നിട്ടില്ലെന്ന് ഒരഭിമുഖത്തില്‍ മന്യ പറഞ്ഞിരുന്നു. വരുന്നത് റിസ്‌ക്കാണ്. വികാസ് വെസ്റ്റ് എന്‍ഡിലാണ്. ഞാന്‍ ഈസ്റ്റ് എന്‍ഡിലും

വെസ്റ്റ് എന്‍ഡില്‍ നിന്ന് ഈസ്റ്റ് എന്‍ഡിലേക്ക് ലോക്കല്‍ ഫ്‌ളൈറ്റുകളുണ്ട്. ആറര മണിക്കൂര്‍ കൊണ്ട് പറന്നെത്താം. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല. വരുന്നത് റിസ്‌ക്കാണ്. ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടന്‍ ശരിക്ക് പറഞ്ഞാല്‍ നമ്മുടെ മുംബൈ പോലൊരു സ്ഥലമാണ്.

ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ. ചിലപ്പോള്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നും. ഇവിടെ ഞങ്ങള്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴ് മണി കഴിയുമ്പോള്‍ വീടിന് പുറത്തിറങ്ങി കൈയ്യടിക്കാറുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്കുളള ആദരമാണത്.


Click it and Unblock the Notifications