»   » നടിക്ക് നേരിട്ട അനുഭവം കേട്ടാല്‍ ഇനിയാരും മോഡലിങ് എന്നു പറഞ്ഞ് പെണ്‍കുട്ടികളെ പുറത്ത് വിടില്ല !!

നടിക്ക് നേരിട്ട അനുഭവം കേട്ടാല്‍ ഇനിയാരും മോഡലിങ് എന്നു പറഞ്ഞ് പെണ്‍കുട്ടികളെ പുറത്ത് വിടില്ല !!

Posted By:
Subscribe to Filmibeat Malayalam

പെണ്‍കുട്ടികളെ തട്ടികൊണ്ടു പോവുന്നതിന് കാരണങ്ങളൊന്നും വേണ്ട എന്നിരിക്കെ കേരളത്തില്‍ വീണ്ടും നടിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം. പ്രമുഖ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു നടിക്ക് നേരെയും ആക്രമണത്തിന് പദ്ധതി ഒരുങ്ങിയത്.

പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കണമെന്ന ആവശ്യവുമായിട്ടാണ് ഒരു സംഘം നടി മറീന മൈക്കിളിനെ സമീപിച്ചിരുന്നത്. സുഹൃത്തുക്കളിലുടെ എത്തിയ ഓഫറായതിനാല്‍ പരസ്യത്തിലഭിനയിക്കുന്നതിന് നീരസമൊന്നും പ്രകടിപ്പിക്കാതെ നടി സമ്മതിക്കുകയായിരുന്നു.

mareena-michael

ഷൂട്ട് നടക്കുന്നതിന്റെ ദിവസം അടുത്ത് വന്നിട്ടും ലോക്കെഷന്‍ എവിടെയാണെന്ന കാര്യത്തില്‍ നടിയെ വിളിച്ചവര്‍ ഉറപ്പു നല്‍കിയിരുന്നില്ല. ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു. ഷൂട്ടിന് തീരുമാനിച്ച ദിവസം നടിയെ നേരിട്ട് ലോക്കെഷനിലേക്ക് കൂട്ടികൊണ്ടു പോവാം എന്നായിരുന്നു സംഘം പറഞ്ഞിരുന്നത്. എന്നാല്‍ ലോക്കെഷന്‍ എവിടെയാണെന്ന് പറയുകയാണെങ്കില്‍ നേരിട്ട് വരാമെന്ന് നടി തിരിച്ചു പറയുകയായിരുന്നു.

എത്ര ചോദിച്ചിട്ടും ലോക്കെഷന്‍ പറയാതിരുന്നതില്‍ സംശയം തോന്നിയ നടി ജ്വല്ലറിയിലേക്ക് നേരിട്ട് തന്നെ വിളിച്ച് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം തട്ടിപ്പായിരുന്നെന്ന് മനസിലായത്. ശേഷം നിയമനടപടികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മറീന. മറ്റൊരാള്‍ക്കും ഇങ്ങനെ ഒരു അവസരം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം തുറന്ന് പറഞ്ഞതെന്നും നടി വ്യക്തമാക്കുന്നു.

English summary
Actress Mareena faced with the experience of kidnapping
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam