പത്ത് പേര് അറിഞ്ഞത് പേളി മാണിയെ കുത്തി പറഞ്ഞത് കൊണ്ട്! അവരുടെ കല്യാണത്തിനും പോയല്ലോ, അതെന്തിനാണെന്ന് ചോദ്യം

നടിയും അവതാരകമായ പേളി മാണിയും നടി മെറീന മൈക്കിളും തമ്മിലുള്ള വിവാദങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. പേളിക്കെതിരെ ഗുരുതര ആരോപണവുമായിട്ടാണ് മെറീന രംഗത്ത് വന്നത്. ഇതിന് മറുപടിയുമായി പേളിയും വന്നു. എന്നാല്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ് പിന്നീട് നടന്നത്.

ഈ വിഷയത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം പേളിയെ അനുകൂലിക്കുകയും മറുവിഭാഗം മെറീനയെ അനുകൂലിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇരുവരും ഒരുപോലെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനും ഇരയായിരിക്കുകയാണ്.

mareena-pearle

പേളിയുടെ പോസ്റ്റുകള്‍ക്കും വീഡിയോക്കും ഒക്കെ താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഇതിനുപുറമേ പല യൂട്യൂബ് ചാനലുകളിലും പേളി മാപ്പ് പറയണമെന്ന് തുടങ്ങിയുള്ള ആവശ്യങ്ങളും ഉന്നയിച്ചു. ഇതിനൊപ്പം മെറീനയെയും പരിഹസിക്കുകയാണ് ചിലര്‍. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ചിലര്‍ പരിഹാസരൂപേണയുള്ള കമന്റുകളുമായി എത്തിയത്.

'പേളി മാണിയെ കുത്തി പറഞ്ഞിട്ട് പത്തു പേര് അറിഞ്ഞ നടി' എന്നാണ് ഒരാള്‍ മെറീനയുടെ പോസ്റ്റിന് താഴെ വന്ന് കമന്റിട്ടിരിക്കുന്നത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ 'അയ്യേ, അയ്യേ' എന്ന് പരിഹാസ രൂപേണയുള്ള മറുപടിയും മെറീന നല്‍കി. എന്നാല്‍ നടിയുടെ ആരോപണം ശരിയായിരുന്നോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

പേളി ഇങ്ങനെ ചെയ്തു, അങ്ങനെ പറഞ്ഞു എന്നൊക്കെ ഈ മെറീന പറയുന്നതല്ലേ. അല്ലാതെ തെളിവ് ഒന്നും തന്നിട്ടില്ലല്ലോ. ഇനി ഇതൊക്കെ സത്യമാണെങ്കില്‍ അന്ന് തന്നെ മെറീന പേളിയോട് ചോദിക്കണമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് പേളിയുടെ കല്യാണത്തിനും പോയല്ലോ. കല്യാണത്തിന് വലിയ വിളി ചെറിയ വിളി എന്നൊക്കെ ഉണ്ടോ? എല്ലാം മറക്കാന്‍ കല്യാണത്തിന് പോയെന്ന് ഇവര്‍ പറയുന്നു. എന്നിട്ട് ഇവര്‍ തന്നെയല്ലേ അത് മറക്കാതെ ഈ ഇഷ്യൂ ഇപ്പോള്‍ എടുത്തിട്ടത്. അതിലെന്താ ലോജിക് എന്നാണ് ആരാധകരുടെ ചോദ്യം.

mareena-pearle

പേളി, മെറീന പറഞ്ഞ പോലെ ആ ഷോയില്‍ നിന്ന് മാറിയെങ്കില്‍ തന്നെ ന്യായം പേളിയുടെ ഭാഗത്താണ്. കാരണം പേളി പറഞ്ഞത് ഷോ പ്രൊഡ്യൂസറുടെ അടുത്താണ്. അല്ലാതെ ഇവര്‍ പറഞ്ഞ പോലെ സോഷ്യല്‍ മീഡിയയില്‍ അല്ല. പിന്നെ ചുരുണ്ട മുടി, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നൊക്കെ പറഞ്ഞതിന് ശേഷം പറയുകയാണ് പേര് പറയുന്നില്ലെന്ന്. പിന്നെ ഇവര്‍ തുടങ്ങിയ പ്രശ്‌നം പേളി എന്തിന് പറഞ്ഞു തീര്‍ക്കണം. പേളിയ്ക്ക് പറയാനുള്ളത് ഡീസന്റായി പറഞ്ഞ് തീര്‍ത്തിട്ടുണ്ട്.

മെറീന ഇതിന് മുന്‍പ് മറ്റെന്തോ വിഷയത്തിലും വേറൊരു നടിയുമായിട്ടും ഈഗോ പ്രോബ്ലം ഉണ്ടായ കാര്ര്യം പറഞ്ഞിരുന്നല്ലോ. മെറീന കാറില്‍ ഇരിക്കുന്നത് കണ്ടതോടെ ആ കാറില്‍ കയറാതെ പോയതും കാരവാന്‍ ഇഷ്യൂ ഒക്കെ നടി പറഞ്ഞിരുന്നു. ഈ പുള്ളില്‍ക്കാരിയ്ക്ക് ഇങ്ങനെ കംപ്ലയിന്റ് പറഞ്ഞ് നടക്കലാണോ പണി? 7 വര്‍ഷത്തോളം പ്രതികാരം മനസ്സില്‍ വെച്ച് നടക്കുക. എന്നിട്ട് അത് മറ്റുള്ളവര്‍ക്ക് സോഷ്യല്‍ ബുള്ളിങ് ചെയ്യുന്നത് കണ്ട് എന്‍ജോയ് ചെയ്യുക.

എന്നാല്‍ ചില്ലറ ഈഗോ അല്ല പുള്ളിക്കാരിയ്ക്ക്. പേളി ഹേറ്റേഴ്സ് ബിഗ് ബോസിന് ശേഷവും അതിന് മുന്‍പും ഉണ്ട്. അവര്‍ക്ക് കുറച്ചു നാള് കൊണ്ട് നടക്കാന്‍ ഒരു വിഷയം ആയി. തമ്മില്‍ അടിപ്പിച്ചു ചോര കുടിക്കാന്‍ യുട്യൂബിലെ കുറെ ചെന്നയ്ക്കളും'... എന്നിങ്ങനെ മെറീനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ടാണ് ആളുകള്‍ എത്തുന്നത്.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X