താരസുന്ദരികള്‍ മംഗല്യത്തിനൊരുങ്ങുന്നു
പാര്‍വതി, മഞ്ജു വാര്യര്‍, ആനി, സംയുക്താവര്‍മ, ദിവ്യാ ഉണ്ണി....വിവാഹത്തിനു ശേഷം കളമൊഴിഞ്ഞ നായികമാരുടെ ഒരു നിര തന്നെയുണ്ട്. ഇവരില്‍ പലരും മികച്ച നടിമാരായിരുന്നു. ആരാധകരുടെ ഒരു വന്‍നിര തന്നെയുള്ള താരങ്ങളായിരുന്നു. പക്ഷേ വിവാഹത്തിനു ശേഷം ഈ നടിമാരെ മലയാള സിനിമയ്ക്കു പൂര്‍ണമായും നഷ്ടപ്പെട്ടു.
വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തുക എന്നതാണ് നടിമാരുടെ കാര്യത്തില്‍ നിലനിന്നുപോരുന്ന അലംഘനീയ ചട്ടം. ഇക്കാര്യത്തില്‍ നടിമാരേക്കാള്‍ അവരുടെ ജീവിതപങ്കാളികള്‍ക്കായിരിക്കാം അഭിനയം നിര്‍ത്തണമെന്ന നിര്‍ബന്ധം.
പാര്‍വതിയുടെയും മഞ്ജു വാര്യരുടെയും ആനിയുടെയും സംയുക്താവര്‍മയുടെയും ഭര്‍ത്താക്കന്മാര്‍ സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. എന്നിട്ടും വിവാഹത്തിനു ശേഷം അഭിനയം പാടില്ലെന്ന ചട്ടം ഇവരുടെ കാര്യത്തിലും പാലിക്കപ്പെട്ടു.
മഞ്ജുവാര്യര്‍ക്കും സംയുക്താവര്‍മയ്ക്കും ശേഷം മലയാളസിനിമയിലെത്തിയ നായികമാരുടെ പുതിയ തലമുറക്കും വിവാഹപ്രായമായി. അവരില്‍ ചിലരുടെ വിവാഹമുറപ്പിച്ചുകഴിഞ്ഞു. ചിലര്‍ക്ക് തകൃതിയായി വിവാഹാലോചനകള്‍ നടക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവരില്‍ എല്ലാവരുടെയും വിവാഹം നടക്കുമെന്നുറപ്പ്. വിവാഹത്തിനു ശേഷം അഭിനയം മോശപ്പെട്ട സംഗതിയാണെന്ന വിശ്വാസമാണ് നിലനില്‍ക്കുന്നതെന്നിരിക്കെ, മലയാളസിനിമയിലെ നായികമാരുടെ പുതിയ തലമുറയും കളമൊഴിയാനൊരുങ്ങുകയാണോ?
അടുത്ത പേജ് -


Click it and Unblock the Notifications