മംഗല്യസൗഭാഗ്യം കൊതിച്ച്....
ഗോസിപ്പുകളുടെ ഒരു പരമ്പരക്കു ശേഷം മീരാ ജാസ്മിന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. മാന്‍ഡൊലിന്‍ സംഗീതജ്ഞന്‍ യു.രാജേഷുമായി താന്‍ പ്രണയത്തിലാണെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹമുണ്ടാകുമെന്നുമാണ് മീരയുടെ വെളിപ്പെടുത്തല്‍. വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് മീര വെളിപ്പെടുത്തിയിട്ടില്ല.
വിവാഹമുറപ്പിച്ച മറ്റൊരു നടി കാര്‍ത്തികയാണ്. തമിഴിലും മലയാളത്തിലും തിളങ്ങിനില്‍ക്കുന്ന കാര്‍ത്തികയ്ക്ക് യുഎസില്‍ നിന്നാണ് വരന്‍. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും. വിവാഹത്തിനു ശേഷം താന്‍ അഭിനയം തുടരുന്നതിനോട് ഭാവിവരന് എതിര്‍പ്പൊന്നുമില്ലെന്നാണ് കാര്‍ത്തിക പറയുന്നത്.
പത്തു വര്‍ഷത്തോളമായി മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാവ്യാ മാധവന് വിവാഹലോചന തകൃതിയായി നടക്കുകയാണ്. ആലോചനകള്‍ ഒട്ടേറെ വരുന്നുണ്ട്. എന്തായാലും രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹമുണ്ടാകുമെന്ന് കാവ്യ പറയുന്നു. വിവാഹത്തിനു ശേഷം അഭിനയം തുടരില്ലെന്ന് കാവ്യ ഇപ്പോഴേ വ്യക്തമായി കഴിഞ്ഞു.
തിരക്കുള്ള നടിയായ ഗോപികയ്ക്കും വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷാവസാനം വിവാഹം നടത്താനാണ് ഗോപികയുടെ വീട്ടുകാരുടെ പദ്ധതി.
തലമുറകള്‍ക്കനുസരിച്ച് നടിമാരുടെ രീതികള്‍ക്കുമുണ്ട് മാറ്റം. പാര്‍വതിയും മഞ്ജു വാര്യരും ആനിയും സംയുക്താവര്‍മയുമൊക്കെ വിവാഹം ചെയ്തത് സിനിമരംഗത്തുളളവരെയാണ്. എല്ലാം പ്രണയവിവാഹങ്ങള്‍. മഞ്ജു വാര്യരും ആനിയും തങ്ങളുടെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രണയസാഫല്യം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
എന്നാല്‍ പുതിയ തലമുറയില്‍ മീരാ ജാസ്മിന്‍ മാത്രമാണ് പ്രണയിച്ചു വിവാഹം ചെയ്യുന്നത്. പ്രണയവിവാഹം തന്നെയെങ്കിലും സിനിമരംഗത്തുള്ള ഒരാളെയല്ല മീര ജീവിതപങ്കാളിയായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തന്നെ മീര തന്റെ വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞതാണ്.
അതേ സമയം കാവ്യയും കാര്‍ത്തികയും ഗോപികയുമൊക്കെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണത്തിനു കഴുത്തു നീട്ടാനാണ് തയ്യാറായി നില്‍ക്കുന്നത്. നടിമാര്‍ക്ക് പ്രേമിക്കാന്‍ സമയമില്ലാതായിരിക്കുന്നു! സിനിമാരംഗത്തുള്ള ആരെയും വിവാഹം ചെയ്യാന്‍ അവര്‍ ഒരുക്കവുമല്ല!
മുന്‍ പേജ് -


Click it and Unblock the Notifications