ദിവ്യ ഉണ്ണിയ്ക്ക് പിന്നാലെ നടി മാതുവും രണ്ടാമത് വിവാഹിതയായി, ചിത്രം കാണാം...

By Ambili

Recommended Video

നടി മാതു വീണ്ടും വിവാഹിതയായി | filmibeat Malayalam

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്ന മാതുവിനെ ആരും മറക്കാന്‍ സാധ്യതയില്ല. മമ്മൂട്ടി ചിത്രം അമരത്തിലൂടെയാണ് നടിയെ എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്നത്. നടിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നടി മാതു വീണ്ടും വിവാഹിതയായിരിക്കുകയാണ്.

അടുത്തിടെ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് മാതു രണ്ടാമതും വിവാഹം കഴിച്ച വാര്‍ത്ത വന്നിരിക്കുന്നത്. പ്രണയം, മതംമാറ്റം, വിവാഹം, വിവാഹമോചനം എന്നിങ്ങനെ പലതും മാതുവിന്റെ ജീവിതത്തിലൂടെ വന്ന് പോയിരുന്നു.

 മാതു വിവാഹിതയായി

മാതു വിവാഹിതയായി

നടി മാതു വീണ്ടും വിവാഹിതയായിരിക്കുകയാണ്. യുഎസില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജാണ് മാതുവിനെ വിവാഹം കഴിച്ചിരിക്കുന്നത്.

ആദ്യ വിവാഹം

ആദ്യ വിവാഹം

1999 ലായിരുന്നു മാതു ആദ്യമായി വിവാഹം കഴിച്ചിരുന്നത്. അതും ഒരു ഡോക്ടറായിരുന്നു. ഡേ. ജേക്കബുമായുള്ള വിവാഹത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടി 2012 ലായിരുന്നു നടി വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും മാതുവിനുണ്ട്.

തെണ്ണൂറുകളിലെ പ്രിയ നടി

തെണ്ണൂറുകളിലെ പ്രിയ നടി

മലയാള സിനിമയില്‍ നിത്യ വസന്തമായി പാറി പറന്ന നടിമാരില്‍ ഒരാളായിരുന്നു മാതു. 1989 ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലാണ് ആദ്യമായി മാതു അഭിനയിച്ചത്.

 അമരത്തിലൂടെ

അമരത്തിലൂടെ

ഇന്നും മലയാളികള്‍ മനസില്‍ ഓര്‍മ്മിച്ച് വെക്കുന്ന സിനിമയാണ് അമരം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയില്‍ മാതുവായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം

ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലായിരുന്നു മാതു അഭിനയിച്ചത്. ഒരു അച്ഛന്റെയും മകളുടെയും സ്‌നേഹത്തെ കുറിച്ച് പറഞ്ഞ സിനിമയിലൂടെയാണ് മാതുവിനെ പലരും തിരിച്ചറിയുന്നത്.

ആദ്യ സിനിമ

ആദ്യ സിനിമ

1977 ല്‍ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം മാതുവിന് കിട്ടിയിരുന്നു.

മതം മാറ്റം

മതം മാറ്റം

സിനിമയിലെത്തിയപ്പോള്‍ മാധവി എന്ന പേര് മാറ്റി മാതുവായി. പിന്നീട് ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാര്‍ത്തകള്‍ എന്നാല്‍ അങ്ങനെയല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.

 കാരണം അതല്ല

കാരണം അതല്ല

വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല മാതു മതം മാറിയത്. അമരത്തില്‍ അഭിനയിക്കുന്ന കാലത്ത് തന്നെ താനൊരു ക്രിസ്തുമത വിശ്വാസിയായിരുന്നെന്ന് നടി മുന്‍പ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

അമേരിക്കയില്‍ സ്ഥിരതാമസം

അമേരിക്കയില്‍ സ്ഥിരതാമസം

വീട്ടുകാരുടെ എതിര്‍പ്പുമായുള്ള വിവാഹത്തിന് ശേഷം നടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 2012 ല്‍ വിവാഹമോചനം നേടിയതിന് ശേഷം താരം ന്യൂയോര്‍ക്കില്‍ ഒരു നൃത്തവിദ്യാലയം നടത്തി വന്നിരുന്നു.

തിരിച്ച വരവ്

തിരിച്ച വരവ്

ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന പല നടിമാരും തിരിച്ച് വന്നിരുന്നു. അക്കൂട്ടത്തില്‍ മാതുവും വരുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പെട്ടെന്നാരു ദിവസം മലയാളികള്‍ക്ക് നഷ്ടപ്പെട്ട മാതു വീണ്ടും സിനിമയിലേക്കുള്ള തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X