»   » പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

By: Sanviya
Subscribe to Filmibeat Malayalam

മണി എനിക്ക് മോനേ പോലെയായിരുന്നില്ല, മോന്‍ തന്നെയായിരുന്നു. അവന്‍ തന്നെ കണ്ടതും അമ്മയായിട്ടായിരുന്നു നടി മീന ഗണേഷ് പറയുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് താന്‍ ആദ്യമായി മണിയുടെ അമ്മയായി അഭിനയിക്കുന്നത്. അതിന് ശേഷം മരിക്കുവോളം ആ അടുപ്പം കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നും മീന ഗണേഷ് പറയുന്നു.

കലാഭവന്‍ മണിയുടെ അമ്മയായി ഏറ്റവും കൂടുതല്‍ വേഷം ചെയ്ത നടിയാണ് മീന ഗണേഷ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം രണ്ട് പേര്‍ക്കും ഒരുപോലെ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു. സിനിമയില്‍ വന്ന കാലത്തെ കഥകളൊക്കെ മണി പറയുന്നത് ഉള്ള് പിടഞ്ഞ് പോകും. മീന ഗണേഷ് പറയുന്നു.. തുടര്‍ന്ന് സ്ലൈഡുകളിലൂടെ...

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

എന്നെ കാണുമ്പോള്‍ മണി എപ്പോഴും പറയുമായിരുന്നു എന്റെ അമ്മയെ പോലെയാണ്. സ്വന്തം അമ്മയോടുള്ള ആ സ്‌നേഹം തന്നെയായിരുന്നു എന്നോടും- മീന ഗണേഷ്.

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

സെറ്റിലേക്ക് പോകുമ്പോള്‍ ഒരിക്കല്‍ പോലും എനിക്ക് പ്രൊഡക്ഷന്റെ വണ്ടിയില്‍ എനിക്ക് പോകേണ്ടി വന്നിട്ടില്ല. എന്നെ കൂട്ടാനായി മണി വരുമായിരുന്നു.

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

ഷൂട്ടിങിന്റെ ഇടവേളകളില്‍ പഴയകാലത്തെ കുറിച്ച് അവന്‍ പറയുമായിരുന്നു. കറിയും കൂടെ വാങ്ങാന്‍ പൈസയില്ലാതെ വരുമ്പോള്‍ സാമ്പാറും കൂട്ടി പൊറോട്ട കഴിക്കുമായിരുന്നുവത്രേ. കേള്‍ക്കുമ്പോള്‍ ഉള്ള് പിടഞ്ഞിട്ടുണ്ട്.

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

മണിക്ക് മോളുണ്ടായപ്പോള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചിരുന്നു. വാസന്തിയും ലക്ഷ്മിയും ഇറങ്ങി കഴിഞ്ഞാണ് മണിക്ക് മോളുണ്ടായത്. അതുകൊണ്ടാണ് മോള്‍ക്ക് ശ്രീലക്ഷ്മി എന്ന് പേരിട്ടത്.

പഴയ കാലത്തെ കുറിച്ച് മണി പറയുന്നത് കേട്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്, വേദനയോടെ മീന

സംസ്ഥാന അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് മണി ബോധം കെട്ടുവീണതെന്ന് പലരും പറഞ്ഞ് പരത്തിയിരുന്നു. അതിന്റെ എല്ലാം സത്യവസ്ഥ എന്നെ വിളിച്ച് പറയുമായിരുന്നു-മീന ഗണേഷ് പറയുന്നു.

English summary
Actress Meena Ganesh about Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam