റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ലെന്ന് നടി മീന
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. മലയാളത്തിലും തിളങ്ങിയ താരം സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയംകൊണ്ട് മീന മികവുറ്റതാക്കാറുണ്ട്. മറ്റ് ഭാഷകളില്‍ ഗ്ലാമര്‍ റോളുകളിലാണ് തിളങ്ങിയതെങ്കിലും അഭിനയ പ്രാധാന്യമുളള റോളുകളിലാണ് നടി മലയാളത്തില്‍ കൂടുതല്‍ അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 2വിലൂടെ ശ്രദ്ധേയ പ്രകടനമാണ് മീന കാഴ്ചവെച്ചത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ദൃശ്യം സീരീസിലെ റാണി മീനയുടെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമാണ്. എഴ് വര്‍ഷത്തിന് ശേഷമാണ് റാണിയായി മീന വീണ്ടും എത്തിയത്. മലയാളത്തിന് പുറമെ തെലുങ്ക് ദൃശ്യത്തിലും തന്റെ റോളില്‍ മീന എത്തിയിരുന്നു. അതേസമയം ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്ന് മീന പറഞ്ഞിരുന്നു.

ആദ്യം അങ്ങനെ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഇപ്പോള്‍, കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍. പണ്ടൊക്കെ എല്ലാവരെയും സുഹൃത്തായും വെല്‍വിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നടി പറയുന്നു. റാണിയെപ്പോലെ തന്നെ കുസൃതിയും ഊര്‍ജ്ജസ്വലതയും തന്നിലും ഉണ്ട്. എന്നാല്‍ റാണിയുമായി എന്റെ സ്വഭാവത്തിന് സാമ്യമുണ്ടെന്ന് പറയാന്‍ പറ്റില്ല.

വളരെ ഇന്നസെന്റും ബബ്ലിയുമായ കഥാപാത്രമാണ് റാണി. ഞാനും കുറയൊക്കെ അങ്ങനെ തന്നെയാണ്. കാര്യങ്ങള്‍ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴൊക്കെ റാണിയപ്പോലെയാണ്. റാണിയെ പോലെ രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന ആളാണോ അതോ എല്ലാ കാര്യവും എല്ലാവരുടെയും അടുത്ത് തുറന്നുപറയുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു മീനയുടെ മറുപടി.

അങ്ങനെ ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കുറെ കാര്യങ്ങളില്‍ ആ കഥാപാത്രം പാവമാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. ദൃശ്യം 2വില്‍ എത്തിയപ്പോള്‍ റാണി സീരിയസ് ആയോ എന്ന ചോദ്യത്തിന് അത് കഥാപാത്രത്തിന് കൊടുത്ത മാറ്റമാണെന്ന് ആയിരുന്നു മീന പറഞ്ഞത്.
Recommended Video

ആദ്യ ഭാഗത്തില്‍ അവരുടെത് ഒരു സാധാരണ ജീവിതമായിരുന്നു. എന്നാല്‍ ആ പ്രത്യേക സംഭവത്തിന് ശേഷമാണ് അവരുടെ ജീവിതം മാറുന്നത്. മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും എല്ലാ കാര്യങ്ങളും ആളുകള്‍ അറിയാന്‍ തുടങ്ങിയതിന്‌റെ ടെന്‍ഷനും റാണിക്കുണ്ട്. മീന പറഞ്ഞു. ദൃശ്യം 2വില്‍ വന്നപ്പോള്‍ കൂടുതല്‍ ചെറുപ്പമായതിന്‌റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മീനയുടെ മറുപടി വന്നത്. അത് എന്താണെന്ന് അറിയില്ലെന്നും ഒരുപക്ഷേ ടെന്‍ഷന്‍ കൂടിയതുകൊണ്ട് പ്രായം കൂടാതെ കുറഞ്ഞതായിരിക്കുമെന്നും മീന പറഞ്ഞു.


Click it and Unblock the Notifications











