എന്റെ കാര്യങ്ങള്‍ മകളോട് പറയാറില്ലായിരുന്നു! പക്ഷേ അവളെല്ലാം മനസിലാക്കി- മകളുടെ അഭിനയത്തെ പറ്റി നടി മീന
നാല് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ നടിയാണ് മീന. മലയാളത്തിന് പുറമേ അന്യഭാഷകൡും ഒരുപോലെ നായികയായി ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും മീന തന്നെയാണ്. പൃഥ്വിരാജിന്റെയടക്കം അമ്മ വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടിയിപ്പോള്‍ കോളേജ് വിദ്യാര്‍ഥിനിയായി അഭിനയിക്കുകയാണ്.
പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലാണ് മീനയിപ്പോള്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. ഇതിനിടെ തന്റെ മകള്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവവും നടി പങ്കുവെച്ചു. വിജയുടെ കൂടെ തെറി എന്ന ചിത്രത്തിലായിരുന്നു മീനയുടെ മകള്‍ നൈനിക ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ അതിന്റെ പുറകില്‍ നടന്നതിനെ പറ്റിയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പങ്കുവെച്ചത്.

മകളുടെ സിനിമയുടെ പുറകില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നിരുന്നു. ലൊക്കേഷനിലെ കാരവനിലിരുന്ന് ഞാന്‍ അവള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തിരുന്നു. എങ്ങനെ ഡയലോഗ് പറയണം, കൈകളുടെ ആക്ഷനൊക്കെ കൊടുക്കേണ്ടത് എങ്ങനെയാണ് ഇതൊക്കെ ഞാന്‍ പറഞ്ഞ് കൊടുത്തിരുന്നു. കാരണം എന്റെ മകള്‍ അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞ് വളരെ ഹൈപ്പും പ്രതീക്ഷകളുമൊക്കെ അവള്‍ക്ക് കൊടുത്തിരുന്നു. എന്നിട്ടും അവളൊന്നും ചെയ്തില്ലെങ്കില്‍ നാണക്കേട് ആയി പോകുമല്ലോ എന്നൊരു പേടി ഉണ്ടായിരുന്നു.
മീന 40 എന്ന പരിപാടിയില്‍ വച്ച് മകള്‍ എന്നെ പറ്റി പറഞ്ഞത് കേട്ട് ഞാന്‍ ശരിക്കും ഷോക്കായി പോയെന്ന് പറയാം. കാരണം അധികമാരോടും ഒന്നും സംസാരിക്കാത്ത ആളാണ് മകള്‍. വീട്ടില്‍ അവള്‍ പഠിത്തവും കൂട്ടുകാരുടെ കൂടെ പോവുകയുമൊക്കെയാണ് ചെയ്യാറുള്ളത്. മാത്രമല്ല എന്റെ പ്രശ്‌നങ്ങള്‍ മകളോട് പറയാറുമില്ല. പക്ഷേ അവളെന്നെ മനസിലാക്കി അത്രയും പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടി പോയെന്നും മീന സൂചിപ്പിക്കുന്നു.
അതേ സമയം ദൃശ്യത്തിലെ വീട്ടമ്മ സാരിയും മേക്കപ്പുമൊക്കെ ഇട്ട് നടക്കുന്നുവെന്ന വിമര്‍ശനം താനിതുവരെ കേട്ടിട്ടില്ലെന്നാണ് മീന പറയുന്നത്. അതൊക്കെ പ്രൊഡക്ഷന്‍ ടീം നല്‍കുന്ന കാര്യങ്ങളാണ്. അതിലൊന്നും കൂടുതലായി ചെയ്യാനില്ല. പിന്നെ ആ സിനിമയില്‍ കോട്ടന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. അത് അലക്കി കഴിയുമ്പോള്‍ ഇസ്തിരിയിടാതെ ഉടുക്കാനും പറ്റില്ലല്ലോ. അതിലൊക്കെ എന്ത് വിമര്‍ശനം പറയാനാണ്. എന്നിരുന്നാലും കുറച്ചൊക്കെ നെഗറ്റിവിറ്റി എല്ലാത്തിലും ഉള്ളത് നല്ലതാണെന്നാണ് നടി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ എല്ലാം പോസ്റ്റ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് കംഫര്‍ട്ടല്ല. എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ മാത്രമേ ഞാനത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ളു. അല്ലെങ്കില്‍ ഞാനെപ്പോഴും അതില്‍ നിന്നും മാറി നില്‍ക്കാറാണ് ചെയ്യുക. സിനിമയ്‌ക്കൊപ്പം ഷോ കള്‍ ചെയ്യുന്നുണ്ട്. അതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യും എന്നല്ലാതെ കൂടുതലൊന്നും ഉപയോഗിക്കാറില്ല.
എന്നാല്‍ പണ്ട് എനിക്ക് ഒരുപാട് കത്തുകള്‍ വരുമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകൡ നിന്നൊക്കെ ആരാധകരുടെ കത്തുകള്‍ ഉണ്ടാവും. അവസാനം അതൊക്കെ നോക്കാന്‍ വേണ്ടി മാത്രം ഞാനൊരാളെ ജോലിയ്ക്ക് നിര്‍ത്തിയിരുന്നു എന്നാണ് നടി പറയുന്നത്. ഞാനെപ്പോഴും തിരക്കിലും യാത്രകളിലും ആയിരിക്കും.
അതുകൊണ്ട് എനിക്ക് വരുന്ന കത്തുകള്‍ വായിച്ചതിന് ശേഷം എല്ലാവര്‍ക്കും മറുപടി കൊടുക്കാനാണ് അയാളെ ഏല്‍പ്പിച്ചത്. കൂടുതല്‍ പേരും ഫോട്ടോ തരാമോ, അഡ്രസ് തരാമോ എന്നൊക്കെയായിരിക്കും കത്തില്‍. പിന്നെ ഐ ലവ് യു എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടുണ്ടാവുമെന്നും മീന പറയുന്നു.


Click it and Unblock the Notifications