കല്യാണം കഴിച്ച് ജീവിച്ചാല്‍ മതിയെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നു! ഒന്നും പ്ലാന്‍ ചെയ്തല്ലെന്ന് നടി മീന

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന. വേറിട്ട റോളുകളില്‍ പ്രത്യക്ഷപ്പെടാറുള്ള നടി വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. അനന്തപുരം ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിലാണ് മീന അഭിനയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മലയാളത്തില്‍ നിരവധി അഭിമുഖങ്ങളിലാണ് നടി പങ്കെടുത്തത്.

ഒരു ഘട്ടത്തില്‍ സിനിമ വേണ്ടെന്നും കല്യാണം കഴിച്ച് ജീവിക്കാമെന്നും വരെ താന്‍ ചിന്തിച്ചിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.

 meena

ഇതുവരെ എന്റെ ജീവിതത്തില്‍ നടന്നതെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഒന്നും പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. കഥ കേട്ടിട്ട് അതില്‍ അഭിനയിക്കുന്നു എന്നത് മാത്രമാണ് പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു ഘട്ടമെത്തിയപ്പോള്‍ തോന്നി വിവാഹം കഴിക്കാമെന്ന്്. എന്നിട്ട് ഇനി സിനിമ ചെയ്യുന്നില്ലെന്നും കുടുംബിനിയായി ജീവിക്കാമെന്നും വിചാരിച്ചു. എന്നാല്‍ അതിന് ശേഷം വീണ്ടും സിനിമകള്‍ വരുമെന്നും ഇതുപോലെ അഭിനയിക്കുമെന്നും ഞാനും ചിന്തിച്ചിരുന്നില്ല.

ആദ്യമായി അഭിനയിക്കുമ്പോള്‍ നന്നായി ഡയലോഗ് പറഞ്ഞാല്‍ ചോക്ലേറ്റ് കിട്ടും. അതിന് വേണ്ടിയാണ് ഞാന്‍ അഭിനയിച്ച് തുടങ്ങിയത്. പിന്നെ ഞാന്‍ ഓരോന്നും തിരിച്ചറിഞ്ഞ് തുടങ്ങി. സ്‌കൂളിലെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മറ്റ് താരങ്ങളെ പറ്റി ചോദിക്കുമായിരുന്നു. മാത്രമല്ല സ്‌കൂളില്‍ ഞാനൊരു സെലിബ്രിറ്റി ആണെന്ന് പതിയെ മനസിലായി.

സിനിമയില്‍ എനിക്കൊപ്പമുണ്ടായിരുന്ന മറ്റ് ബാലതാരങ്ങളുടെ കൂടെ മത്സരിക്കുമായിരുന്നു. അവരെക്കാളും മുന്‍പ് ഞാന്‍ ഡയലോഗ് പഠിച്ച് തീര്‍ക്കുമെന്ന് ഒക്കെ വിചാരിച്ചിട്ടാണ് മത്സരിച്ചത്. മറ്റുള്ളവരെക്കാളും നന്നായി ഇരിക്കണമെന്ന് മാത്രമേ ഞാന്‍ വിചാരിച്ചുള്ളു. അവരുമായി മത്സരിക്കുകയാണെന്ന്് അന്ന് ചിന്തിച്ചിട്ടില്ല. പിന്നീട് ഞാനും സിനിമയ്‌ക്കൊപ്പം വളര്‍ന്ന് ഇവിടെ വരെ എത്തി. നായികയായതിന് ശേഷമാണ് അഭിനയവും സിനിമയുമൊക്കെ താന്‍ സീരിയസായി കണ്ടതെന്നും മീന പറയുന്നു.

ഇത്രകാലം ചെയ്തതില്‍ ഏത് സിനിമയാണ് ഏറെ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാകും. കാരണം ഓരോ കഥാപാത്രങ്ങളും നമ്മള്‍ക്ക് ഇഷ്ടമായിട്ടാണ് ഏറ്റെടുക്കുന്നത്. ചന്ദ്രോത്സവത്തിലെ കഥാപാത്രവുമായി ചില സമാനതകള്‍ പേഴ്‌സണല്‍ ജീവിതത്തില്‍ തോന്നിയിട്ടുണ്ടെന്നും മീന പറയുന്നു.

 meena

അതേ സമയം മീനയുടെ പുതിയ സിനിമയായ അനന്തപുരം ഡയറീസിനെ കുറിച്ചും നടി പ്രതികരിച്ചു. 'എനിക്ക് കോളേജില്‍ പോയി പഠിക്കാന്‍ പറ്റിയിട്ടില്ല, ഡിസ്റ്റന്‍ഡ് ആയിട്ടാണ് പഠിച്ചത്. എന്നാലിപ്പോള്‍ അഭിനയിക്കുന്ന സിനിമയില്‍ കോളേജ് വിദ്യാര്‍ഥിനിയായിട്ടാണ്. സിനിമയില്‍ നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം കിട്ടുന്ന സിനിമയാണ് ഇത്. നന്ദിനി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രമായത് കൊണ്ടാണ് ഇത് ഏറ്റെടുത്തതെന്നാണ്,' മീന പറയുന്നത്.

ഞാന്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള ആളാണ്. മുന്‍ത്തേക്കാളും ഞാനിപ്പോള്‍ കൂടുതല്‍ ബോള്‍ഡ് ആയത് പോലെ തോന്നാറുണ്ട്. ഓവര്‍ സെന്‍സിറ്റീവ് അല്ലെങ്കിലും സെന്‍സിറ്റീവ് ആയ ആളാണ്. മാത്രമല്ല ഞാന്‍ വളരെ പ്രാക്ടിക്കല്‍ ആയ ആളാണെന്നും നടി പറയുന്നു. സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഐഎഫ്എസ് ഓഫീസറോ മറ്റോ ആയേനെ. പഠിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. പക്ഷേ എട്ടാം ക്ലാസ് വരെയേ പോകാന്‍സാധിച്ചിട്ടുള്ളു.

ദൈവം, നേരിട്ട് വന്നു രണ്ടുവരം ചോദിച്ചാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് നടി പറഞ്ഞത്. 'ഉറപ്പായും ഞാന്‍ എന്റെ ഭര്‍ത്താവിനെ തിരികെ കിട്ടാന്‍ ചോദിക്കും. പിന്നെ മറ്റൊന്ന് ചോദിച്ചാല്‍ കോളേജിലൊക്കെ പോയി പഠിക്കാനുള്ള അവസരം ആയിരിക്കുമെന്നാണ്,' മീന പറയുന്നത്.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X