സിനിമയില്‍ വന്ന സമയത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു! വെളിപ്പെടുത്തലുമായി നടി മീന രംഗത്ത്!!

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായി തിളങ്ങിനിന്ന നടിയാണ് മീന. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ഹിറ്റ് സിനിമകളില്‍ മീന അഭിനയിച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ നടി തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിരുന്നു.അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തായിരുന്നു നടി സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്.

മലയാളത്തിലും നിരവധി ഹിറ്റ് സിനിമകളില്‍ മീന അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുളള മീനയുടെ ദൃശ്യം എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മീന മനസു തുറന്നിരുന്നു.

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍

കാസ്റ്റിംഗ് കൗച്ച് സിനിമയിലുണ്ടെന്ന കാര്യം മീനയ്ക്കു മുന്‍പേ വിവിധ ഇന്‍ഡസ്ട്രികളിലുളള നടിമാര്‍ വ്യക്തമാക്കിയിരുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധത്തിനു ശേഷം പല നടിമാരും തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പല നടിമാരും തുറന്നുപറഞ്ഞത്. മറ്റുളള ഇന്‍ഡസ്ട്രികള്‍ക്കു പുറമെ മലയാളത്തില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടുവെന്ന് അടുത്തിടെ നടിമാര്‍ വെളിപ്പെടുത്തിയിരുന്നു.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മീന

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മീന

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി നടിമാര്‍ കൂടുതലായി എത്തുന്ന പശ്ചാത്തലത്തിലാണ് മീനയും രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് മീന പറയുന്നു. ലൈംഗികമായ അതിക്രമങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ടെന്നും വളരെ സങ്കടകരമായ അവസ്ഥയാണ് ഇതെന്നും മീന പറയുന്നു. തനിക്ക് മോശമായ അനുഭവങ്ങള്‍ വന്നിട്ടില്ലെന്നും എന്നാല്‍ സിനിമയില്‍ വന്ന സമയത്ത് ഇത്തരം അക്രമങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി അറിയാമെന്നും മീന പറയുന്നു.

മീന പറഞ്ഞത്

മീന പറഞ്ഞത്

പുരുഷന്മാര്‍ ഇനിയെങ്കിലും മാറിചിന്തിക്കണമെന്നും മീന പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കണമെന്നും ജോലിയോടുളള ആത്മസമര്‍പ്പണത്തിലും കഴിവിലുമാണ് അവളുടെ വിജയമിരിക്കുന്നതെന്നും മീന പറഞ്ഞു.

ശ്രീറെഡ്ഡിയുടെ പ്രതിഷേധം

ശ്രീറെഡ്ഡിയുടെ പ്രതിഷേധം

അടുത്തിടെ തെലുങ്ക് നടി ശ്രിറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിനു ശേഷമായിരുന്നു മറ്റു നടിമാരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. സിനിമാ രംഗത്ത് സത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ലൈംഗികാതിക്രമങ്ങളുമെല്ലാം ശ്രീഡ്ഡെി മുഖം നോക്കാതെ തുറന്നടിച്ചിരുന്നു. സിനിമാ രംഗത്തെ പ്രമുഖരായ ആളുകള്‍ക്കെതിരായിരുന്നു ശ്രീറെഡ്ഡി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍

ശ്രീറെഡ്ഡിക്ക് പിന്നാലെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും നടിമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്നും മോശമായ അനുഭമുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ നടിമാരായ ഹണി റോസ്, കനികുസൃതി, അതിഥി റാവു തുടങ്ങിയ നടിമാര്‍ വെളിപ്പെടുത്തിയിരുന്നു.

കനി കുസൃതി പറഞ്ഞത്

കനി കുസൃതി പറഞ്ഞത്

മലയാളത്തില്‍ മാത്രമല്ല മറ്റുളള ഇന്‍ഡസ്ട്രികളിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്നായിരുന്നു കനി കുസൃതി പറഞ്ഞിരുന്നത്. സിനിമാ രംഗത്ത് നിന്നും അവസരങ്ങള്‍ കൂടുതലായി വന്നെങ്കിലും അഡ്ജസ്റ്റ്‌മെന്‌റുകള്‍ക്ക് തയ്യാറാവാത്തതിനാല്‍ അതെല്ലാം നഷ്ടമായെന്നും കനി പറഞ്ഞിരുന്നു,

ഹണി റോസ് പറഞ്ഞത്

ഹണി റോസ് പറഞ്ഞത്

കാസ്റ്റിംഗ് കൗച്ച് മലയാളത്തിലുമുണ്ടെന്നായിരുന്നു അടുത്തിടെ ഹണി റോസ് വെളിപ്പെടുത്തിയത്. മോശമായ അനുഭവങ്ങള്‍ സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും നമ്മള്‍ ഒന്ന് ശ്രദ്ധിക്കപ്പെടുന്നതുവരെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടെന്നും ഹണിറോസ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X