ദൃശ്യത്തിന്‌റെ സെറ്റിലേക്ക് വീണ്ടും, സന്തോഷം പങ്കുവെച്ച് നടി മീന

By Midhun Raj

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി മീന. ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 2വിലൂടെയാണ് മീന വീണ്ടും മോളിവുഡില്‍ എത്തിയത്. റാണിയായി നടി വീണ്ടും അഭിനയിച്ച ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ എത്തിയ ദൃശ്യം 2 ആദ്യദിനം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടിരുന്നു. മോഹന്‍ലാലും മീനയും ഒരുമിച്ചുളള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി വീണ്ടും ശ്രദ്ധേയമായിരുന്നു.

jeethujoseph-meena

ദൃശ്യം 2വിന്‌റെ ഗംഭീര വിജയത്തിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ഇതിനിടെ ദൃശ്യം 2 തെലുങ്ക് പതിപ്പിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മീന. വെങ്കിടേഷ് നായകനാവുന്ന തെലുങ്ക് റീമേക്ക് ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ചിത്രത്തിന്‌റെ സെറ്റില്‍ ജോയിന്‍ ചെയ്ത സന്തോഷമാണ് അണിയറ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് മീന പങ്കുവെച്ചത്. ദൃശ്യം 2 തെലുങ്കില്‍ ജ്യോതി എന്ന തന്‌റെ കഥാപാത്രമായാണ് മീന വീണ്ടും എത്തുന്നത്. ജോര്‍ജ്ജുകുട്ടി തെലുങ്കില്‍ രാംബാബുവാണ്. എസ്തര്‍ അനില്‍ തന്നെയാണ് തെലുങ്കിലും തന്‌റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിലെ നിര്‍മ്മാതാക്കളില്‍ ഒരാള്‍.

അതേസമയം ദൃശ്യം ആദ്യഭാഗം തെലുങ്കിലും വലിയ വിജയം നേടിയിരുന്നു. ദ്രശ്യം എന്ന പേരിലാണ് തെലുങ്കില്‍ ചിത്രം പുറത്തിറങ്ങിയത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലും ദൃശ്യത്തിന് റീമേക്ക് പതിപ്പുകള്‍ വന്നിരുന്നു. മിക്ക ഭാഷകളിലും ചിത്രം വലിയ വിജയം നേടി.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X