Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ജോര്‍ജ്ജുകുട്ടി ഇപ്പോഴും പിശുക്കന് തന്നെ, ഞങ്ങള്‍ തമ്മിലുളള കെമിസ്ട്രിയുടെ രഹസ്യം സത്യമായും അറിയില്ല: മീന
കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 ഫെബ്രുവരി 19ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വഴിയുളള റിലീസ് വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ദൃശ്യം 2വിന്റെതായി വന്ന ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ത്രില്ലടിപ്പിച്ച ട്രെയിലറിന് പിന്നാലെയാണ് ചിത്രത്തിന്മേലുളള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചത്. ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും എത്തുന്ന ദൃശ്യം 2വില്‍ ഒപ്പം ചില പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം ദൃശ്യം 2വിന്റെ വിശേഷങ്ങള്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ നടി മീന പങ്കുവെച്ചിരുന്നു.

ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ, രസികയായ കഥാപാത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ലെന്ന് മീന പറയുന്നു. റാണിക്ക് കുറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജ്ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്.

അങ്ങനെ കുറെ ആശങ്കകളും പേടിയുമുളള കഥാപാത്രമാണ് രണ്ടാം ഭാഗത്തിലെന്നും മീന പറഞ്ഞു. മോഹന്‍ലാലുമായുളള കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും മീന പറയുന്നു. സത്യമായും എനിക്കറിഞ്ഞുകൂടാ, ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. അത് പ്രേക്ഷകര്‍ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്.

അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടറാണ്. അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. മീന അഭിമുഖത്തില്‍ പറഞ്ഞു. വരുണിന്റെ മൃതദേഹം എവിടെയാണ് സത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്നതെന്ന് എന്ന ചോദ്യത്തിനും മീനയുടെ മറുപടി വന്നു.

ഒരു ചിരിയോടെയാണ് ഇതിനുളള മറുപടി നടി നല്‍കിയത്. സത്യമായും എനിക്കറിയില്ല. നിങ്ങള്‍ ഫെബ്രുവരി 19വരെ കാത്തിരിക്കൂ എന്നാണ് മീന പറഞ്ഞത്. ജോര്‍ജ്ജുകുട്ടി ഇപ്പോഴും പിഴുക്കന്‍ തന്നെയാണെന്നും നടി പറയുന്നു. തിയ്യേറ്ററര്‍ ഉടമയായി. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് നടക്കുകയാണ്. എന്നിട്ടും പിശുക്ക് മാറിയിട്ടില്ല. വീട്ടില്‍ സഹായത്തിനൊരാളെ വയ്ക്കണമെന്ന് പറഞ്ഞാല്‍ നിനക്കെന്താണ് പണിയെന്ന് ചോദിക്കും. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെയുണ്ട് താനും. നടി പറഞ്ഞു.

അതേസമയം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യം 2 നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിനൊപ്പം ചിത്രത്തില്‍ അഭിനേതാവായും ആന്റണി പെരുമ്പാവൂര്‍ എത്തുന്നു. ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതിയ ദൃശ്യം 2വിന് അനില്‍ ജോണ്സണ് തന്നെയാണ് സംഗീതമൊരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി