ഞാനൂടി തീരുമാനിക്കും ഇനി ആര് ഭരിക്കണമെന്ന്! എനിക്കും നിലപാടുകളുണ്ട്, കന്നിവോട്ടിനെ പറ്റി നടി മീനാക്ഷി

ബാലതാരമായിട്ടെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ഇന്നും ചെറിയൊരു കുട്ടിയെന്ന ഇമേജിലാണ് മീനൂട്ടി നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് നടി ഇന്ന് എത്തിയത്.

'ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന്... ആഹാ... (ആദ്യായിട്ട് വോട്ട് ചെയ്യാന്‍ പോവാണ്. അയിനാണ്)' എന്ന് പറഞ്ഞ് കൊണ്ടാണ് മീനൂട്ടി എത്തിയത്. ഇതിന് താഴെ നടിയുടെ രാഷ്ട്രീയത്തെ പറ്റിയും ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ പറ്റിയുമൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. ഇതോടെ ഈ വിഷയത്തിലൊരു വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

meenakshi-anu

'അനുനയ... നയം വ്യക്തമാക്കുന്നു...
കഴിഞ്ഞ പോസ്റ്റില്‍ ചില കമന്റുകളില്‍ എന്റെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ? ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാല്‍ പറയട്ടെ. ഭയക്കുന്നു എന്നതല്ല.

കലാകാരന്മാരും മറ്റും നമ്മുടെ ആള്‍ (ഉദാ.. നമ്മുടെ മീനാക്ഷി) എന്ന നിലയിലാണ് മലയാളികള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു. (ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ) ഞാന്‍ ഒരു പക്ഷം നിന്നു പറയുമ്പോള്‍ ഞങ്ങടെ മീനാക്ഷി... അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങള്‍.

ഈ തിരിവുകളേയാണ് ഞാന്‍ ഭയപ്പെടുന്നത്. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല. ഓരോ പാര്‍ട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായി എന്നല്ലേ പറയുന്നത്. എന്നാല്‍ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍. എനിക്കും നിലപാടുകള്‍ ഉണ്ട് ഞാന്‍ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്.

ജനാധിപത്യത്തെ കുറിച്ചറിയാന്‍ അതെനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളേപ്പോലെ (ഫിന്‍ലന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്..etc ) അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തില്‍ കേരളം സ്‌കാന്‍ഡ് നേവിയന്‍ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കല്‍ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങള്‍ ഒക്കെ.

കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വര്‍ഗ്ഗമല്ലേ. അത് ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലേ. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങള്‍ കേള്‍ക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച്, വനിതാ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയിലുമുണ്ടാകട്ടെ.

meenakshi-anu

ഇവിടെ എല്ലാ പാര്‍ട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം. എന്റെ ചെറിയ അറിവുകളില്‍ നിന്നെഴുതുന്നു. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ.

പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല. എന്ന നിലപാടിലാണിപ്പോള്‍. കുറച്ചു കൂടി വലുതാവട്ടെ. ചിലപ്പോള്‍ ഞാനും നിലപാടുകള്‍ വ്യക്തമാക്കിയേക്കാം. ഇപ്പോള്‍ ക്ഷമിക്കുമല്ലോ...' എന്നും പറഞ്ഞാണ് മീനാക്ഷി എഴുത്ത് അവസാനിപ്പിക്കുന്നത്.

നല്ല എഴുത്താണെന്നും എന്നും ഇങ്ങനെ നിന്നാല്‍ മതിയെന്നുമൊക്കെയാണ് മീനാക്ഷിയോട് ആരാധകര്‍ പറയുന്നത്. ഇതിനിടെ മീനാക്ഷി എങ്ങനെയാണ് അനുനയ ആയതെന്നും അതിന് പിന്നിലെ കഥ എന്താണെന്നും നടിയോട് ചിലര്‍ ചോദിച്ചിരുന്നു.

'മീനാക്ഷീ എന്ന് വീട്ടില്‍ വിളിക്കുന്ന പേരായിരുന്നു. കിട്ടിയിട്ടുള്ള അവാര്‍ഡുകളിലും മീനാക്ഷീന്നാണ്. ഇനീപ്പം ഞാന്‍ അനുനയ ആണെന്ന് പറഞ്ഞാ പെട്ടെന്നാരെങ്കിലും വിശ്വസിക്കുവോ?' എന്നാണ് മീനൂട്ടി ചോദിക്കുന്നത്.

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X