അനിയന്മാര്‍ വില്പനയ്ക്ക് എന്ന് മീനാക്ഷി, രസകരമായ പോസ്റ്റിന് കമന്റുകള്‍ ഇങ്ങനെ
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ അന്യഭാഷാ സിനിമകളില്‍ വരെ നടി അഭിനയിച്ചു. അഭിനയത്തിന് പുറമെ അവതാരകയായും ഇപ്പോള്‍ തിളങ്ങിനില്‍ക്കുകയാണ് മീനാക്ഷി. ഫ്‌ളവേഴ്‌സിലെ ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും നേടി നടി. സോഷ്യല്‍ മീഡിയയില്‍ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മീനാക്ഷി എത്താറുണ്ട്.

മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. അതേസമയം ഇത്തവണ അനിയന്മാരെ കുറിച്ചുളള ഒരു ഫേസ്ബുക്ക് പോസ്റ്റുമായാണ് മീനാക്ഷി എത്തിയത്. രണ്ട് അനിയന്മാര്‍ക്കൊപ്പമുളള സെല്‍ഫി ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. സെല്‍ഫി ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ച ക്യാപ്ഷനും രസകരമായിരിക്കുകയാണ്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
മീനാക്ഷിയുടെ വാക്കുകളിലേക്ക്: '90 ഡിസ്‌കൗണ്ട്, അനിയന്മാര്‍ വില്പനയ്ക്ക്, പ്രത്യേക അറിയിപ്പ്, വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല' എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചത്. നടിയുടെ പോസ്റ്റിന് പിന്നാലെ രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. 'ഒരെണ്ണത്തിനെ വേണമെങ്കില്‍ അങ്ങോട്ട് തരാം, ഒന്നും തരണ്ട 100 ശതമാനം ഡിസ്‌കൗണ്ട്' എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. ഇതുപോലെ അനിയന്മാരുടെ പോസ്റ്റും ഉണ്ടാവുമായിരിക്കും ഇല്ലേ? എന്ന് മറ്റൊരാളും മീനാക്ഷിയോട് ചോദിച്ചു.
Recommended Video
'മീനുട്ടി ഒഎല്‍എക്‌സില്‍ പോയി നോക്ക്...അനിയന്മാര് മീനുട്ടിയെ ആക്രി സാധനത്തിന്റെ കൂടെ ഫ്രീ ആയി വില്‍ക്കാന്‍ ഇട്ടേക്കുവാ എന്ന് രസകരമായി ഒരാളും കുറിച്ചു. അതേസമയം അമര്‍ അക്ബര്‍ അന്തോണിക്ക് പുറമെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒപ്പം എന്ന ചിത്രത്തിലെ കഥാപാത്രവും മീനാക്ഷിയുടെതായി ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍ഹിറ്റായ സിനിമയില്‍ ലാലേട്ടനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് മീനൂട്ടി അവതരിപ്പിച്ചത്.


Click it and Unblock the Notifications











