മീര വീണ്ടും സജീവമാകുന്നു
മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു എന്നു കേട്ടതോടെ മലയാളത്തില്‍ ശരിക്കും സജീവമാകേണ്ടിയിരുന്നത് കാവ്യാ മാധവനായിരുന്നു. എന്നാല്‍ കാവ്യ പുതിയ ചിത്രമൊന്നും സ്വീകരിക്കാതിരിക്കുമ്പോള്‍ ഏറ്റവും തിരക്കുള്ള നടിയായത് വേറെയാരുമല്ല, മീരാ ജാസ്മിനാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിന്നു മാറിനിന്നിരുന്ന മീരയ്ക്കിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. മീര അഭിനയിക്കുന്നതെല്ലാം നായികാപ്രധാന്യമുള്ള സിനിമകളും.
മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ മീര നായികയാകുന്നു. റിയാസ്ഖാന്‍, സിദ്ദീഖ്, ലാലു അലക്‌സ്, ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റു താരങ്ങള്‍. മനോജ് ആലുങ്കലും ഭരതന്‍ ഞാറയ്ക്കലും ശ്രീകുമാറും ചേര്‍ന്നാണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. എം.ജെ.രാധാകൃഷ്ണന്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. റഫീക്ക് അഹമ്മദിന്റെതാണ് ഗാനങ്ങള്‍.

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന മീര തമിഴിലും തെലുങ്കിലും തിരക്കു കൂടിയതോടെയാണ് ഇവിടെകുറച്ചു മാത്രം സിനിമകളില്‍ അഭിനയിക്കുന്ന സാഹചര്യത്തിലെത്തിയത്. എന്നാല്‍ മാന്‍ഡലില്‍ വാദകന്‍ രാജേഷുമായുള്ള പ്രണയവും പ്രണയഭംഗവും കാരണം അഭിയനത്തില്‍ സജീവമല്ലാതെയായി. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ റിലീസ ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ വേണ്ടത്ര വിജയിച്ചതുമില്ല.
തമിഴിലും അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ അവിടെയും തിരക്കുകുറഞ്ഞു. നായികാപ്രാധാന്യത്തോടെ മലയാളത്തില്‍അഭിനയിച്ച ലിസമ്മയുടെ വീടും പരാജയപ്പെട്ടു. ഈ സമയത്താണ് മഞ്ജുവാര്യര്‍ തിരിച്ചുവരുന്നു എന്ന പ്രചാരണം വന്നത്. മഞ്ജു വന്നാല്‍ ഏറ്റവുമധികം അത് ദോഷം ചെയ്യുക കാവ്യയ്ക്കും തനിക്കുമാണെന്ന് തിരിച്ചറിഞ്ഞ മീര ഉടന്‍ തന്നെ മലയാളത്തില്‍ സജീവമാകുകയായിരുന്നു.
സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുന്നത് മീരയാണ്. ഇതൊരു കുടുംബ ചിത്രമാണ്. അതുപോലെ വി.കെ. പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന നായികാപ്രാധാന്യമുള്ള ചിത്രത്തിലും മീര തന്നെ നായിക. മീര നായികയായ മിസ് ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററിലെത്തും. ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ശങ്കറുമാണ് പ്രധാന പുരുഷതാരങ്ങള്‍. വി.കെ. പിയുടെ ചിത്രവും ഉടന്‍ തന്നെ തിയറ്ററിലെത്തും.
അങ്ങനെ 2001 മുതല്‍ മ ലയാള സിനിമയില്‍ ജാസ്മിന്‍ സുഗന്ധം പരത്തുന്ന മീര വീണ്ടും സജീവമാകുന്നു.


Click it and Unblock the Notifications











