നടി ഭാവനയ്ക്ക് പിന്നാലെ മീര നന്ദനും സമാനമായ അനുഭവം! അയാളെ സൂക്ഷിക്കണം, വ്യാജ പ്രൊഫൈലിനെതിരെ നടി

നടിമാരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുടെ എണ്ണം കൂടി വരികയാണ്. അടുത്തിടെ നടി ഭാവനയാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടി കാണിച്ച് രംഗത്ത് വന്നത്. ഫേസ്ബുക്കില്‍ താന്‍ അത്ര സജീവമല്ലെന്നും തന്റെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ തിരിച്ചറിയണമെന്നും ഭാവന പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി മീര നന്ദനാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ ലൈവിലെത്തിയാണ് തന്റെ പേരില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മെസേജ് അയക്കുന്ന വിരുതനെ കുറിച്ച് മീര നന്ദന്‍ പറഞ്ഞിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ മീര നന്ദന്‍ അയച്ച മെസേജ് ആണെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷോട്ടുകള്‍ അയക്കുകയാണ്. എന്നാല്‍ താന്‍ അങ്ങനെ ഒരാള്‍ക്ക് മെസേജ് അയച്ചിട്ടില്ലെന്നാണ് മീര ഇപ്പോള്‍ പറയുന്നത്.

meera-nandan

'വിപിന്‍ എന്നാണ് ഇയാളുടെ പേര്. ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞ് നടക്കുന്നതായി എന്റെ ഒരു സുഹൃത്ത് വിളിച്ചാണ് എന്നോട് പറയുന്നത്. ഇയാളെ അറിയുമോ എന്ന് ചോദിച്ചു. വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല.

മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്, എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കാറുണ്ട് ഇയാള്‍. പക്ഷേ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന മീര നന്ദന്‍ എന്നെ് പറയുന്ന പേജില്‍ ബ്ല്യൂ ടിക്ക് ഇല്ല. അത് കൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്.

meera-nandan

ഞാന്‍ ഫേസ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസേഡോ കാര്യങ്ങളോ നോക്കാറുമില്ല. ഫേക്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാലക്കാട് സ്വദേശിയായ ഇയാള്‍ ദുബായിലാണുള്ളതെന്ന് പറയുന്നു. മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല.

ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടക്കാറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറെ നടക്കാറുമില്ലെന്നും മീര നന്ദന്‍ പറയുന്നു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് താന്‍. മാത്രമല്ല അയാളുടെ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരുടെയും സഹായം വേണമെന്നും നടി ആവശ്യപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X