Don't Miss!
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അമ്മയ്ക്കൊപ്പം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നാളാഘോഷം, സന്തോഷം പങ്കുവെച്ച് മീരാ നന്ദന്
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മീരാ നന്ദന്. ലാല്‍ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മീര ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയ സമയത്താണ് നടിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്ക്കുമൊപ്പമുളള സിനിമകളില്‍ നടി എത്തിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മീര നന്ദന് സിനിമകള്‍ ചെയ്തു. വിവിധ ഇന്‍ഡസ്ട്രികളിലായി മുപ്പതിലധികം സിനിമകള്‍ ചെയ്ത ശേഷമാണ് നടി മറ്റൊരു ജോലിയിലേക്ക് കടന്നത്. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. അഭിനയത്തിന് പുറമെ നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് മീര കാണിച്ചുതന്നിരുന്നു. മുന്‍പ് നിരവധി തവണ സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം ഗാനങ്ങള്‍ ആലപിച്ച് മീര എത്തിയിട്ടുണ്ട്.
അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. ദുബായില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്, മീര നന്ദന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മീരയുടെ വാക്കുകളിലേക്ക്: 6 വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാള്‍. ഇന്ന് അമ്മയൊരുക്കിയ പിറന്നാള്‍ സദ്യയുണ്ണുമ്പോള്‍ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല.. മീര കുറിച്ചു.
വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് മീരാ നന്ദന്. അഭിനയ പ്രാധാന്യമുളള റോളുകളിലാണ് താരം കൂടുതലായി എത്തിയത്. മുന്‍പ് ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചും നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയത്.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!