ഗ്ലാമർ ലുക്കിൽ മീര നന്ദൻ!! പാന്റ് ഇടാന്‍ മറന്നു പോയോ എന്ന് സദാചാരവാദികൾ
നാടൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് മീരനന്ദൻ. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന പരിഗണനയാണ് മീരയ്ക്ക് പ്രേക്ഷകർ നൽകുന്നത്. സാരിയിലും നാടൻ വേഷത്തിലും പ്രത്യക്ഷപ്പെടുന്ന മീരയുടെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ പ്രത്യക്ഷപ്പെടുന്ന നടിയുടെ പുതിയ ലുക്ക് തരംഗമായിരിക്കുകയാണ്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ താരത്തിന് നേരെ സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ചിത്രത്തിന് ചുവടെ അശ്ലീലചുവയുള്ള കമന്റുകളാണ് ഉയരുന്നത്.
നടി പാന്റിടാൻ മറന്നോ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത്. താരങ്ങൾ മോഡേൺ വേഷത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇത്തരക്കാർ അശ്ലീല കമന്റുമായി രംഗത്തെത്താറുള്ളത് പതിവ് കാഴ്ചയാണ്. യുവനടി സാനിയ അയ്യപ്പൻ, മാധൂരി, ദൃശ്യ രഘുനാഥ് എന്നിവർക്കെതിരേയും ഇത്തരത്തിലുള്ള സദാചാരവാജികളുടെ സൈബർ ആക്രമണമുണ്ടായിരുന്നു.


Click it and Unblock the Notifications











