»   » ഉടന്‍ വിവാഹമില്ല: മീര ജാസ്മിന്‍

ഉടന്‍ വിവാഹമില്ല: മീര ജാസ്മിന്‍

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് മീര വീണ്ടും മലയാള സിനിമയിലെത്തുന്നത്. ലിസമ്മയുടെ വീട് എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ മീരയ്ക്ക് ഏറെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രയെയാണ് ലഭിച്ചിരിക്കുന്നത്.

Meera Jasmine

ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതു കൊണ്ടു മാത്രം താന്‍ വീണ്ടും സിനിമയില്‍ സജീവമായി എന്ന് അര്‍ഥമാക്കേണ്ടതില്ലെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞു.

ഒരു പാട് സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി. അതിനാലാണ് കുറച്ചു കാലം സിനിമയില്‍ നിന്ന് മാറിനിന്നത്. പണത്തിന് വേണ്ടി മാത്രം ഇനി സിനിമയില്‍ അഭിനയിക്കില്ല. തനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം.

വിവാഹം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അതിന് പറ്റിയ സമയം വരുമ്പോള്‍ നടക്കും.വിവാഹത്തെ കുറിച്ച് തത്കാലം ചിന്തിക്കുന്നില്ലെന്നും മീര പറഞ്ഞു.

വൈകാരിക തീവ്രതയും നാടകീയതയും ചേര്‍ത്തൊരുക്കിയ കുടുംബകഥയാണ് ലിസമ്മയുടെ വീട്. ഇതില്‍ മീരശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

English summary
Actress Meera says she won't get marry soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam