നടി മേഘ്‌ന രാജ് അമ്മയായി, ആണ്‍കുഞ്ഞിന് ജന്മം നല്‍കി നടി, കുഞ്ഞിനെ കൈിലെടുത്ത് ധ്രുവ് സർജ
കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ തീരാവേദനയില്‍ കഴിയുകയായിരുന്നു നടി മേഘ്‌ന രാജ്. പ്രിയതമന്റെ വേര്‍പാടിന്റെ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌നയുടെ ബേബി ഷവര്‍ പാര്‍ട്ടിയും സീമന്ത ചടങ്ങുകളും കഴിഞ്ഞ ആഴ്ചയാണ് നടത്തിയത്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.
Recommended Video
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്‌ന രാജിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരരിക്കുകയാണ് താരകുടുംബം. ചേട്ടന്റെയും ചേടത്തിയുടെയും കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈരലായിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ ധ്രുവ് തന്നെ ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. പ്രസവത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് മേഘ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുമായിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ ആദ്യമായി കുഞ്ഞിനെ കൈയിലേറ്റു വാങ്ങിയ ധ്രുവിൻ്റെ ചിത്രം അതിവേഗം തരംഗമായി മാറി. ബന്ധുക്കളും ആശുപത്രി ജീവനക്കാരുമെല്ലാം പുറത്ത് വന്ന ചിത്രത്തിലുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും സഹപ്രവർത്തകരുമെല്ലാം എത്തുകയാണ്.

മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയ ആശുപത്രിയ്ക്ക് മുന്നില്‍ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരിക്കുകയാണ്. മധുരപലഹാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ സന്തോഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ചത്. ചിലര്‍ ചിരജീവിയുടെ പേരില്‍ മുദ്രവാക്യങ്ങളും വിളിച്ചിരുന്നു. ഇന്ന് കര്‍ണാടകയ്ക്ക് സന്തോഷമുള്ള ദിവസമാണെന്നും ചിരഞ്ജീവിയുടെ പുനര്‍ജന്മമാണിതെന്നുമൊക്കെ ആരാധകര്‍ പറയുന്നു.

ചിരഞ്ജീവിയുടെ വേര്‍പാടിന് പിന്നാലെ മേഘ്‌നയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് സഹോദരനും നടനുമായ ധ്രുവ് സര്‍ജ ആയിരുന്നു. കുടുംബത്തിലെ ആദ്യ കണ്മണിയ്ക്കായി വെള്ളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മേഘ്നയ്ക്ക് സര്‍പ്രൈസ് ആയി ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമാണ് പത്തു ലക്ഷം വില വരുന്ന തൊട്ടില്‍ വാങ്ങാനായി ധ്രുവ എത്തിയത്. കുഞ്ഞുവാവക്കായി വാങ്ങിയ തൊട്ടിലിനൊപ്പം നില്‍ക്കുന്ന ധ്രുവയുടെ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഭര്‍ത്താവ് മുന്‍കൂട്ടി പറഞ്ഞ പ്രകാരമാണ് മേഘ്‌ന കുഞ്ഞിനെ സ്വീകരിക്കാനായി ഒരുങ്ങിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ബേബി ഷവര്‍ നടത്താനായാ ചിരഞ്ജീവി പ്ലാന്‍ ചെയ്തിരുന്ന സ്ഥലത്ത് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. അതുപോലെ മേഘ്നയുടെ സീമന്ത ചടങ്ങുകള്‍ വീട്ടില്‍ നിന്നും നടത്തിയിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആയിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ മേഘ്‌നയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളായിരുന്നു. ചിരഞ്ജീവിയുടെ പുനര്‍ജന്മമായി വരാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി താന്‍ ആകാഷയോടെ കാത്തിരിക്കുകയാണെന്ന് നടി തന്നെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒകടോബര്‍ പതിനേഴിനായിരുന്നു ചിരഞ്ജീവിയുടെ പിറന്നാള്‍. ആ ദിവസം തന്നെ കുഞ്ഞ് പിറക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒക്ടോബര്‍ 22 ന് രാവിലെയാണ് താരപുത്രന്‍ ജനിച്ചിരിക്കുന്നത്.


Click it and Unblock the Notifications