For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയും ചിരുവും ഒരുമിച്ചുള്ള സെല്‍ഫി! നാളുകള്‍ക്ക് ശേഷം പ്രൊഫൈല്‍ ഫോട്ടോ മാറ്റി താരം!

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയായിരുന്നു ചിരഞ്ജീവി സര്‍ജ വിട വാങ്ങിയത്. വലിയൊരു സന്തോഷം ആഘോഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത തിരിച്ചടി. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ചിരഞ്ജീവിയും മേഘ്‌നയും ഭാര്യഭര്‍ത്താക്കന്‍മാരായത്. വിവാഹ ജീവിതം 2 വയസ്സിലെത്തി നില്‍ക്കവെയായിരുന്നു മേഘ്നയെ തനിച്ചാക്കി ചിരു പറന്നകന്നത്.

  ഭര്‍ത്താവിന്‍റെ വിയോഗ ശേഷം പേര് പരിഷ്‌ക്കരിച്ച് മേഘ്‌ന രാജ്! ഇനി ഇങ്ങനെ! പ്രിയതമനോടുള്ള സ്‌നേഹമാണ്!

  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹമായിരുന്നു. അമ്മാവനായ അര്‍ജുന്‍ സര്‍ജയും കുടുംബവും വിവാഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ചായിരുന്നു ചിരുവിന്റെ സിനിമാജീവിതം തുടങ്ങിയത്. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയിലാണ് ആ വേര്‍പാട്. ചിരു ബാക്കിവെച്ച സ്വപ്നം യാഥാർത്ഥ്യമാക്കാനായി ധ്രുവനെത്തുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

  രതീഷിന്‍റെ മകളുടെ വിവാഹത്തിന് പിണങ്ങിയ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒരുമിച്ചത് രേവതിയുടെ വിവാഹത്തിന്

  ചിരുവിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ എല്ലാവരും ങ്കടപ്പെടുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ചിരുവിന്റെ വിയോഗം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷമായി മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയത്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ പ്രൊഫൈല്‍ പിക്ചറുമായെത്തിയിരിക്കുകയാണ് താരം. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam

  Meghnara Raj

  കൂളിങ് ഗ്ലാസണിഞ്ഞുള്ള ചിത്രമാണ് മേഘ്‌ന പങ്കുവെച്ചത്. ചിരഞ്ജീവിയായിരുന്നു സെല്‍ഫി പകര്‍ത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് മേഘ്‌ന കടന്നുപോവുന്നതെന്നറിയാമെങ്കിലും ഈ അവസ്ഥയേ അതിജീവിച്ചേ മതിയാവൂയെന്നും വൈകാതെ തന്നെ ജൂനിയര്‍ ചിരു എത്തുമെന്നുമായിരുന്നു ഒരാള്‍ കമന്റിട്ടത്.

  പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍! കാണിക്കയിട്ട് തൊഴുത് മടങ്ങി! ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു!

  നിങ്ങളുടെ നഷ്ടം നികത്താനാവുന്നതല്ലെന്നും ഈ സമയത്ത് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു മറ്റൊരു ആരാധകന്‍ പറഞ്ഞത്. സമാനമായ തരത്തിലുള്ള പ്രതിസന്ധിയെ അതിജീവിച്ചയാളാണ് താനെന്നും അതിന് മേഘ്‌നയ്ക്കും കഴിയട്ടെയന്നായിരുന്നു ഒരു ആരാധിക പറഞ്ഞത്. മേഘ്‌നയെക്കുറിച്ചോര്‍ത്തായിരുന്നു എല്ലാവരും ഒരുപോലെ ആശങ്കപ്പെട്ടത്. സിനിമാലോകത്തുള്ളവരും പ്രേക്ഷകരുമെല്ലാം താരത്തിന് ആശ്വാസവാക്കുകളുമായെത്തിയിരുന്നു.

  എലീന പടിക്കലിന്‍റെ വിജയരഹസ്യം ഇതാണ്! അമ്മയും അപ്പനും പൊളിയാണ്! ചിത്രം വൈറല്‍!

  English summary
  Actress Meghana Raj's latest photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X