For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരുവിന്‍റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്! നീ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ഇനിയങ്ങോട്ടും!

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. വിവാഹ ജീവിതം 2ാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പൊട്ടിക്കരയുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് മേഘ്‌ന രാജ്.

  കുഞ്ഞിലൂടെ ചിരഞ്ജീവി പുനര്‍ജനിക്കുമെന്നുള്ള വിശ്വാസത്തിലാണ് താനെന്ന് മേഘ്‌ന പറഞ്ഞിരുന്നു. ചിരുവിന്റെ വിയോഗത്തിന് ശേഷമായാണ് താരം തന്റെ പേര് പരിഷ്‌ക്കരിച്ചത്. മേഘ സര്‍ജ എന്നാക്കി മാറ്റുകയായിരുന്നു താരം. ചിരുവിന്റെ ആത്മശാന്തിക്കായി നടത്തിയ പ്രാര്‍ത്ഥന യോഗത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ചിരിച്ച് നില്‍ക്കുന്ന ചിരുവിന്റെ ചിത്രത്തിന് കീഴിലുള്ള ഫോട്ടോയുമായാണ് താരമെത്തിയത്. മേഘ്‌നയുടെ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

  ചിരുവിനെക്കുറിച്ച് മേഘ്ന

  ചിരുവിനെക്കുറിച്ച് മേഘ്ന

  എന്റെ പ്രിയപ്പെട്ട ചിരു, ആഘോഷമായിരുന്നു ചിരു. എന്നും അങ്ങനെയായിരുന്നു, ഇനിയും അങ്ങനെ തന്നെയായിക്കും. എനിക്കറിയാം അങ്ങനെയല്ലാതെ നിനക്കിഷ്ടമാകില്ലെന്ന്. എന്റെ പുഞ്ചിരിയുടെ കാരണം ചിരുവാണ്. ഏറ്റവും വിലപിടിപ്പുള്ളതാണ് ചിരു എനിക്ക് നൽകിയതെന്നും മേഘ്ന രാജ് കുറിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥന യോഗത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

  നിനക്കിഷ്ടമുള്ളത് പോലെ

  നിനക്കിഷ്ടമുള്ളത് പോലെ

  വളരെ മനോഹമായൊരു കുടുംബമാണ് നീ എനിക്കായി സമ്മാനിച്ചത്. ഞങ്ങളെല്ലാം എന്നും ഒന്നിച്ചായിരിക്കും. അങ്ങനെ ഓരോ ദിവസവും നിനക്കിഷ്ടമുള്ള രീതിയിലായിരിക്കും. സ്നേഹവും, സന്തോഷവും, തമാശകളും, സത്യസന്ധതയും ഒരുമയും നിറച്ചുകൊണ്ട്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. ഇതിനകം തന്നെ മേഘ്നയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  നേരത്തെ എഴുതിയയ കുറിപ്പ്

  നേരത്തെ എഴുതിയയ കുറിപ്പ്

  ചിരു, ഞാൻ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരുവെന്ന് പറഞ്ഞായിരുന്നു നേരത്തെ മേഘ്ന എത്തിയത്.

  എനിക്ക് ചുറ്റുമുണ്ട്

  എനിക്ക് ചുറ്റുമുണ്ട്

  ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ഞാൻ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാൻ മരിക്കുന്നു.പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

  കുഞ്ഞിലൂടെ വീണ്ടും

  കുഞ്ഞിലൂടെ വീണ്ടും

  നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.

  പുഞ്ചിരി കാണാൻ

  പുഞ്ചിരി കാണാൻ

  നിന്നെ വീണ്ടും കൈകളിലേന്താൻ, നിന്റെ പുഞ്ചിരി കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന നിന്റെ ചിരി കേൾക്കാൻ കാത്തിരിക്കാൻ വയ്യ. ഞാൻ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നുമുള്ള മേഘ്നയുടെ കുറിപ്പ് നേരത്തെ വൈറലായി മാറിയിരുന്നു.

  English summary
  Meghhana Raj shares prayer meet photos of Chiranjeevi Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X