»   »  പുതിയ ലുക്കില്‍ മേഘ്‌ന രാജ്

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam

വിനയന്‍ ചിത്രമായ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. തെലുങ്കിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും മേഘ്‌നയ്ക്ക ബ്രേക്ക് കൊടുത്തത് മലയാളമാണ്. തെലുങ്കിലും കന്നടയിലും തമിഴിലും ഓരോ ചിത്രം വീതം പരീക്ഷിച്ച് നാലാമത്തെ ചിത്രമായിരുന്നു മലയാളത്തിലെത്തിയ യക്ഷിയും ഞാനും. പക്ഷേ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് ബ്യൂട്ടിഫുള്‍ എന്ന ചിത്രമാണ്.

നെഗറ്റീവ് കഥാപാത്രമായാണ് മേഘ്‌ന ബ്യൂട്ടിഫുളിലെത്തിയതെങ്കിലും തന്‍മയത്വത്തോടെയുള്ള അഭിനയത്തിലൂടെ മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു. പിന്നീടിപ്പോള്‍ മെമ്മറീസിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. മെമ്മറീസിലൂടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം കൂടിയെന്നും ഇനി സെലക്ടീവാകാനുമാണ് മേഘ്‌നയുടെ തീരുമാനം.

കള്ള സിരിപ്പഴക് (തമിഴ്), രാജ ഹുളി (കന്നട), 100 ഡിഗ്ര സെല്‍ഷ്യസ്(മലയാളം), ബാഹുപരാക് (കന്നട) എന്നിവയാണ് മേഘ്‌ന കരാറുറപ്പിച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍. എന്തായാലും ഒരു പുതിയ ചിത്രത്തിന് വേണ്ടി മേഘ്‌ന നടത്തിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വൈറലാകുകയാണ്. ആ ചിത്രങ്ങളിലൂടെ

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

ബ്യൂട്ടിഫുളില്‍ രണ്ട് വേഷങ്ങളാണ് മേഘ്‌നയ്ക്ക്. ഒന്ന് സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന നേഴ്‌സ്. നഗരജീവിതത്തെ പ്രതിനിധീകരിക്കുന്ന ആനിയെന്ന കഥാപാത്രമാണ് മറ്റൊന്ന്. പക്ഷേ സിനിമയില്‍ മുഴുനീളം സാരിയാണ് മേഘ്‌നയുടെ വേഷം.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

ബാങ്കിംങ് ഹൗര്‍സ് 10 ടു 4 എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷം അണിഞ്ഞു.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

മദിരാശി എന്ന ജയറാം ചിത്രത്തില്‍ മദിരാശി നഗരത്തില്‍ എത്തപ്പെടുന്ന ചന്ദ്രന്‍പിള്ള(ജയറാം) എന്നയാളെ പറ്റിച്ച് കാശ് തട്ടുന്ന പെണ്‍കുട്ടിയായാണ് മേഘ്‌നയെ പരിചയപ്പെടുത്തുന്നത്.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

മാഡ് ഡാഡ് എന്ന ചിത്രത്തില്‍ ലാലിന്റെ ഭാര്യ വേഷത്തിലും എത്തുന്നു. ഒടുവിലഭിനയിച്ച മെമ്മറീസിലും പൃഥ്വിരാജിന്റെ ഭാര്യാ വേഷമാണ് മേഘ്‌നയ്ക്ക്

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

മേഹന്‍ ലാല്‍ ഫഹദ് ഫാസില്‍ മിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളയെത്തിയ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ആര്‍ഡിഒ ഓഫീസറുടെ റോളായിരുന്നു മേഘ്‌ന ചെയ്തത്.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

അപ്പ് ആന്റ് ഡൗണ്‍ മുകളിലൊരാളുണ്ട് എന്ന ചിത്രത്തിന്‍ മേഘ്‌നയും മുഖ്യ വേഷങ്ങിലൊന്ന് ചെയ്തു. എന്നാല്‍ ഈ കഥാപാത്രത്തിന് പേരുണ്ടായിരുന്നില്ല. നിഗൂഡത നിരഞ്ഞ ഒരു പെണ്‍.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

മേഘ്‌നയെ സംബന്ധിച്ച് വലിയൊരു കരിയര്‍ ബ്രേക്കാണ് മെമ്മറീസ്. ടീന എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് മേഘ്‌ന എത്തുന്നത്.

പുതിയ ലുക്കില്‍ മേഘ്‌ന രാജ്

ഗ്ലാമര്‍ വേഷങ്ങളില്‍ മേഘ്‌നയെ അധികമൊന്നും ആരു കണ്ടു കാണില്ല. കാരണം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളതത്രയും കുടുംബ ചിത്രങ്ങളായിരുന്നു.

English summary
Actress Meghna Raj new photo shoot in her all new avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam