ചിരഞ്ജീവി സര്‍ജയെ കൂടെനിര്‍ത്തി മേഘ്‌നയുടെ പുതിയ ചിത്രം! നടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍ ആരാധകരും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ലോക്ഡൗണ്‍ കാലമായിരുന്നു സാന്‍ഡല്‍വുഡ് സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലായിരുന്നു 39ാം വയസ്സില്‍ നടന്‍ വിടവാങ്ങിയത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു മേഘ്ന രാജിനെ ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്ന രാജ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ താരവിവാഹമായിരുന്നു ഇവരുടേത്.

രണ്ടാം വിവാഹ വാര്‍ഷികത്തിന്

രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക് ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ മുന്‍പ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മേഘ്നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു.

കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍

കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്.

ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള

ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്. വിവാഹം കഴിഞ്ഞും ചിരഞ്ജീവി സര്‍ജ കന്നഡത്തില്‍ വീണ്ടും സജീവമായിരുന്നു. നിരവധി സിനിമകളാണ് നടന്റെതായി സാന്‍ഡല്‍ വുഡില്‍ പുറത്തിറങ്ങിയിരുന്നത്. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്.

ചിരഞ്ജീവി സര്‍ജ വിടവാങ്ങിയതിന്

ചിരഞ്ജീവി സര്‍ജ വിടവാങ്ങിയതിന് പിന്നാലെയാണ് മേഘ്ന രാജ് ഗര്‍ഭിണിയാണെന്നുളള വിവരം അധികപേരും അറിഞ്ഞത്. മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയാണെന്നുളള കാര്യം മിക്കവരിലും സങ്കടമുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടിക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു.

അതേസമയം അടുത്തിടെയാണ്

അതേസമയം അടുത്തിടെയാണ് മേഘ്‌ന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തകളാണെന്ന് മേഘ്‌ന അറിയിച്ചിരുന്നു. തന്റെ കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിലാണ് നടിയും കുടുംബവും ഇപ്പോഴുളളത്. ഇതിനിടെ മേഘ്‌നാ രാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ചിരഞ്ജീവി സര്‍ജ

ചിരഞ്ജീവി സര്‍ജ കൂടെയില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കികൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്. മേഘ്‌ന പങ്കുവെച്ച ചിത്രങ്ങളില്‍ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ചേര്‍ത്തിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം വൈകാരികമായ ഒരു കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മേഘ്‌നാ രാജ് എത്തിയിരിക്കുന്നത്. എനിക്ക് വളരെ സവിശേഷമായ രണ്ട് പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചീരു വേണ്ടിയിരുന്നത്. ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എല്ലായ്‌പ്പോഴും എന്നത്തേക്കും. മേഘ്‌നാ രാജ് കുറിച്ചു.

മേഘ്നയുടെ പോസ്റ്റ്

More from Filmibeat

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X