For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റേയും സുരേഷേട്ടന്റേയും കഥയാണ് മിഥുനത്തിലെ ഹണിമൂൺ സീൻ'; മേനക സുരേഷ്

  |

  ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയിരുന്ന നടിയാണ് മേനക സുരേഷ്. രാജഗോപാലിന്റെയും സരോജയുടെയും മകളായി തമിഴ്നാട്ടിലാണ് മേനക ജനിച്ചത്. 1980 ൽ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമാ തുടക്കം. അതിന് ശേഷം കെ.എസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

  അവാര്‍ഡില്ലേലും കുടുംബങ്ങള്‍ ചേര്‍ത്തുപിടിച്ചു; മലയാളത്തിലെ മികച്ച അഞ്ച് സീരിയലുകള്‍

  സിനിമാ നിർമാതാവായ സുരേഷ് കുമാറാണ് മേനകയെ വിവാഹം ചെയ്തത്. 1987ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. 2011ൽ ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. മേനക പതിനഞ്ചോളം സിനിമകളുടെ നിർമാതാവുകൂടിയാണ്. രേവതി കലാമന്ദിർ എന്ന ബാനറിൽ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് മേനക സിനിമാനിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിച്ചത്.

  പേളി മാണി മുതല്‍ ആര്യ വരെ; താരപ്രഭയില്‍ നിന്നും സംരംഭകയുടെ കുപ്പായത്തിലേക്ക്

  ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് മേനകയേയും സുരേഷിനേയും പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരു മുമ്പ് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സുരേഷിനെ കുറിച്ചുള്ള കൊച്ചുകൊച്ചു പരാതികൾ എണ്ണി പറയുന്ന കുട്ടിക്കളി മാറാത്ത മേനകയാണ് വീഡിയോയിലുള്ളത്.

  നടിയും അവതാരികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി അവതാരികയായ പരിപാടിയിൽ മേനകയും സുരേഷും ഒരുമിച്ച് പങ്കെടുത്ത വീഡിയോയാണത്. സുരേഷ് എന്നും തന്നോടൊപ്പം ഉണ്ടാകണമെന്ന ആ​ഗ്രഹമാണുള്ളതെന്നും എന്നാൽ വല്ലപ്പോഴും മാത്രമാണ് അത്തരം സന്ദർഭങ്ങൾ തനിക്ക് വീണ് കിട്ടുന്നത് എന്നുമാണ് മേനക പറയുന്നത്. മിഥുനത്തിലെ മോഹൻലാലിന്റേയും ഉർവ്വശിയുടേയും ഹണിമൂൺ പോലെയായിരുന്നു തങ്ങളുടെ ഹണിമൂണുമെന്നും ഹണിമൂൺ കഥ പ്രിയദർശനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം സിനിമയാക്കിയതെന്നും മേനക പറയുന്നു.

  Recommended Video

  Kurup movie in 50 crore club on its fifth day | FilmiBeat Malayalam

  'എനിക്ക് വലിയ വലിയ ആ​ഗ്രഹങ്ങളില്ല ചെറിയ ആ​ഗ്രഹങ്ങൾ മാത്രമേയുള്ളൂ. വല്ലപ്പോഴും ഒരുമിച്ച് ഒരു സിനിമയ്ക്ക് പോവുക. കപ്പലണ്ടി കഴിക്കുക. എപ്പോഴെങ്കിലും പുറത്ത് കറങ്ങാൻ പോവുക എന്നിവയാണത്. എന്നാൽ സുരേഷിന് അതിനോട് താൽപര്യവുമില്ല അതിനായി സമയം കണ്ടെത്താറുമില്ല. ഞാൻ നിർമാണത്തിൽ സഹായിച്ചോട്ടെയെന്ന് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ് കണക്ക് കൈകാര്യം ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് എല്ലാ ചരടും സുരേഷിന്റെ കയ്യിൽ തന്നെ വെച്ചിരിക്കും. പൂർണമായും വിട്ടുതരില്ല. ഒരിക്കൽ പിസ കഴിക്കണമെന്ന് പറഞ്ഞപ്പോൾ പിസ ഓഡർ ചെയ്ത് തന്നു. എന്നാൽ ഞാൻ പിസ കഴിക്കാനെന്ന. വ്യാജേന സുരേഷിനൊപ്പം പുറത്ത് പോകാനാണ് ആ​ഗ്രഹിച്ചത്. സിനിമ കാണാൻ പോയാൽ ഒരു കപ്പലണ്ടി വാങ്ങി തരാൻ പോലും പോകില്ല. സുരേഷിന് വളരെ ബുദ്ധിമുട്ടാണ് അത്തരം കാര്യങ്ങൾ. ഇടയ്ക്ക് ഞാൻ ചോദിക്കാറുണ്ട് ഫോണിന് റെയ്ഞ്ചില്ലാത്ത എവിടേക്കെങ്കിലും യാത്രപോയാലോ എന്ന്. അങ്ങനെ പോവുകയാണെങ്കിൽ സുരേഷിനെ ആരും ഫോണിൽ വിളിക്കില്ലല്ലോ....' മേനക പറയുന്നു. സുരേഷ് പരോപകാരിയാണെന്നും മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി എന്നും ഓടി നടക്കുന്ന മനുഷ്യനാണെന്നും മേനക പറഞ്ഞു. സുരേഷിന്റേയും മേനകയുടേയും പാത പിന്തുടർന്ന് ഇരുവരുടേയും മക്കളായ രേവതിയും കീർത്തിയും ഇപ്പോൾ സിനിമയിൽ സജീവമാണ്. കീർത്തി അഭിനയത്തിലാണ് തിളങ്ങി നിൽക്കുന്നതെങ്കിൽ രേവതി സംവിധാനത്തിൽ ശോഭിക്കാനുള്ള ശ്രമത്തിലാണ്.

  Read more about: menaka suresh
  English summary
  actress Menaka Suresh Kumar revealed her husband strange character and family life funny incidents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X