»   » എന്റെ സംശയങ്ങള്‍ക്ക് ഖുര്‍ആന്‍ ഉത്തരം തന്നു, മതം മാറിയതിനെ കുറിച്ച് നടി മിനു കുര്യന്‍ പറയുന്നു

എന്റെ സംശയങ്ങള്‍ക്ക് ഖുര്‍ആന്‍ ഉത്തരം തന്നു, മതം മാറിയതിനെ കുറിച്ച് നടി മിനു കുര്യന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മതം മാറ്റവും ഇപ്പോഴത്തെ ഒരു ട്രെന്റാണല്ലോ. ഒത്തിരി സിനിമാ താരങ്ങള്‍ സ്വമതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കാന്‍ പല കാരണങ്ങളും പറയുന്നു. ഇപ്പോഴിതാ സിനിമാ - സീരിയല്‍ നടി മിനു കുര്യനും

ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച മിനു ഇപ്പോള്‍ മുസ്ലീം മതത്തിലാണ് വിശ്വസിയ്ക്കുന്നത്, ആ മതാചാരങ്ങള്‍ പ്രകാരമാണ് ജീവിയ്ക്കുന്നത്. എന്തുകൊണ്ട് താന്‍ മതം മാറി എന്ന് നടി പറയുന്ന വീഡിയോ വൈറലാകുന്നു

ഫേസ്ബുക്കില്‍

താന്‍ മതം മാറാന്‍ ഉണ്ടായ കാരണത്തെ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് നടി തന്നെയാണ്. പല വിഷയങ്ങളിലുമുള്ള തന്റെ സംശയങ്ങള്‍ തീര്‍ത്ത് ഖുര്‍ആന്‍ ആണെന്ന് നടി പറയുന്നു. കേള്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ കേള്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്.

എന്റെ സംശയങ്ങള്‍

യേശുവിനെ കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകയും ആ വീഡിയോ ഫേസ്ബുക്കിലംു യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിരുന്ന ആളാണ് ഞാന്‍. ഞാന്‍ ബൈബിള്‍ മുഴുവന്‍ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ എന്നെ ആകര്‍ഷിച്ചു. കുറേ വചനങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. എനിക്ക് സംശയങ്ങളുണ്ടായി. എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ പോലും തയ്യാറായില്ല.

നോമ്പ് നോല്‍ക്കാന്‍ തീരുമാനിച്ചു

ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാന്‍ നോമ്പ് വരുന്നത്. എനിക്ക് നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുര്‍ആന്‍ അയച്ചു തന്നു.

ഖുര്‍ആന്‍ എന്റെ സംശയങ്ങള്‍ തീര്‍ത്തു

അങ്ങനെ ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. എനിക്കുണ്ടായ സംശയങ്ങളെല്ലാം പരിശുദ്ധ ഖുര്‍ആന്‍ ഉത്തരം നല്‍കി. അക്കാര്യങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടാണ് പിന്നെ നടി സംസാരിച്ചത്. മിനുവിന്റെ ഭര്‍ത്താവ് മുസ്ലീം മത വിശ്വാസിയാണ്. മതം മാറ്റത്തിന് ശേഷം നടി മിനു മുനീര്‍ എന്നാണ് അറിയപ്പെടുന്നത്.

ആരാണ് മിനു കുര്യന്‍

ആരാണ് മിനു കുര്യന്‍
ടാ തടിയാ, കലണ്ടര്‍, നാടകമേ ഉലകം, വണ്‍വേ ടിക്കറ്റ്, പ്രമുഖന്‍, നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയ തുടങ്ങിയ മലയാള സിനിമയില്‍ മിനു അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മിനു ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും മടി കാണിച്ചിട്ടില്ല.

വീഡിയോ കാണൂ

മതം മാറ്റത്തെ കുറിച്ച് മുനു കുര്യന്‍ എന്ന മിനു മുനീര്‍ സംസാരിക്കുന്ന വീഡിയോ താത്പര്യമുള്ളവര്‍ക്ക് കാണാം..

English summary
Actress Minu Kurian Converted to Islam why?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam