നടി മിത്ര കുര്യന്‍ മര്‍ദ്ദിച്ചു, പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍

By Sanviya

നടി മിത്ര കുര്യന്‍ കെഎസിആര്‍ടി ഡ്രൈവറെയും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും മര്‍ദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. സ്റ്റാന്റിനുള്ളിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായാണ് പരാതിയില്‍ പറയുന്നത്.

തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടായിലേക്ക് പോകുന്ന ബസ് നടിയുടെ കാറില്‍ ഉരസി എന്ന് പറഞ്ഞാണ് നടി ജീവനാക്കാരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ എ രാമദാസും, കണ്‍ട്രോളിംഗ് ഡയറക്ടര്‍ എഎ വിജയനും ആശുപത്രിയില്‍ ചികിത്സ തേടി.

അതിക്രമിച്ച് കയറി

അതിക്രമിച്ച് കയറി

ബസ് പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലേക്ക് അതിക്രമിച്ച് കയറിയാണ് നടി ഡ്രൈവറെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച കണ്‍ട്രോളിംഗ് ഇന്‍സ്പക്ടെര്‍ രാമദാസിനെയും നടി മര്‍ദ്ദിച്ചത്.

അന്യ വാഹനങ്ങള്‍ലക്ക് പ്രവേശനമില്ല

അന്യ വാഹനങ്ങള്‍ലക്ക് പ്രവേശനമില്ല

സ്റ്റാന്റിനുള്ളിലേക്ക് മറ്റ് വാഹനങ്ങള്‍ പ്രവേശനമില്ലെന്ന് അറിഞ്ഞിട്ടും നടി അതിക്രമിച്ച് കേറി മര്‍ദ്ദിച്ചതായാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പരാതിയില്‍ പറയുന്നത്.

അസഭ്യം പറഞ്ഞു

അസഭ്യം പറഞ്ഞു

നടി അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

നടിയുടെ പരാതി

നടിയുടെ പരാതി

തന്റെ കാറില്‍ ഉരസിയിട്ടും ബസ് നിര്‍ത്താനുള്ള മര്യാത പോലും ഡ്രൈവര്‍ കാണിച്ചില്ല. കാറിന്റെ പെയിന്റ് പോകുകയും ചളുങ്ങുകയും ചെയ്തിട്ടുണ്ടെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മുത്തശ്ശിയുടെ മരണം

മുത്തശ്ശിയുടെ മരണം

മിത്ര കുര്യന്‍ തന്റെ മുത്തശ്ശിയുടെ മരണവുമായി ബന്ധപ്പെട്ട് പോകുന്നതിനെടയായിരുന്നു സംഭവം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X