മിയ ജോര്‍ജ് വിവാഹിതയാവുന്നു! വരന്‍ അശ്വിന്‍ ഫിലിപ്പ്! എന്‍ഗേജ്മെന്‍റ് കഴിഞ്ഞു! വിവാഹം സെപ്റ്റംബറില്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മിയ ജോര്‍ജ്. വേറിട്ട സംസാര ശൈലിയും സ്വഭാവികത നിറഞ്ഞ അഭിനയവുമൊക്കെയായി മുന്നേറുന്ന താരം കൂടിയാണ് മിയ. മിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വന്‍ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് അശ്വിന്‍ വരന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകളെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ടെലിവിഷനിലൂടെയാണ് മിയ അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മയില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. കുഞ്ഞാലി മരക്കാര്‍ സീരിയലിലും താരം അഭിനയിച്ചിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കമിട്ടത്. ചേട്ടായീസിലൂടെയായിരുന്നു താരത്തിന് നായികയാവാനുള്ള അവസരം ലഭിച്ചത്.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ മിയയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു.

Miya

സ്‌ക്രീനിലെ അഭിനയത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെയായിരുന്നു ഭാമ വിവാഹിതയായത്. സിനിമാലോകവും സീരിയല്‍ താരങ്ങളും ഒരുമിച്ചെത്തിയ വിവാഹവിരുന്ന് കൂടിയായിരുന്നു താരത്തിന്റേത്. ഭാമയ്ക്ക് പിന്നാലെയായാണ് പാര്‍വതി നമ്പ്യാറും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ വിവാഹ ചടങ്ങുകളെല്ലാം സാമൂഹ്യ അകലം പാലിച്ചും അധികം ആള്‍ക്കാരില്ലാതെയുമാണ് നടത്തുന്നത്.

മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ വിവാഹ ചടങ്ങുകളെല്ലാം സാമൂഹ്യ അകലം പാലിച്ചും അധികം ആള്‍ക്കാരില്ലാതെയുമാണ് നടത്തുന്നത്. ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ അമല ഗിരീഷിന്റെ വിവാഹം അടുത്തിടെയായിരുന്നു. ഭ്രമണമെന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദും ക്യാമറമാനായ പ്രതീഷ് നെന്മാറയും വിവാഹിതരായതും അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയായാണ് വീണ്ടുമൊരു വിവാഹവാര്‍ത്ത എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X