For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സന്തോഷം ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും എടുത്ത് കളയില്ല; പപ്പയെ കുറിച്ച് പറഞ്ഞ് വിതുമ്പി നടി മിയ ജോര്‍ജ്

  |

  കഴിഞ്ഞ വര്‍ഷം മുതല്‍ നടി മിയ ജോര്‍ജിന്റെ വീട്ടില്‍ സന്തോഷങ്ങള്‍ വന്ന് നിറയുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയുടെ കുടുംബത്തിലേക്ക് വലിയൊരു സങ്കട വാര്‍ത്ത എത്തുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയൊന്നിന് ആയിരുന്നു മിയയുടെ പിതാവായ ജോര്‍ജ് ജോസഫ് അന്തരിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അസുഖബാധിതനായ താരപിതാവ് ആഴ്ചകളോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത വിയോഗം ഉണ്ടാവുന്നത്.

  മിയയുടെ സഹോദരി ജിനി ആയിരുന്നു പപ്പയുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് ആദ്യമെത്തിയത്. തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും താരസഹോദരി നന്ദിയും പറഞ്ഞു. ഇപ്പോഴിതാ നടി മിയയും പിതാവിനെ പറ്റിയുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ്. മമ്മിയ്ക്കും പപ്പയ്ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ കുറിച്ചും പപ്പയുടെ സ്‌നേഹം എത്രത്തോളമായിരുന്നു എന്നും നടി എഴുതിയിരിക്കുകയാണ്. വിശദമായി വായിക്കാം...

  father-mia

  'യോഹന്നാന്‍ 16:22 'അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ട് എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളകയില്ല'... എന്ന ബൈബിള്‍ വാചകമായിരുന്നു മിയ പങ്കുവെച്ചത്. അതിനൊപ്പം 'അതെ പപ്പാ, ആരും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളുടെ സ്‌നേഹവും ഓര്‍മ്മകളും എടുക്കുകയില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അത് പരിഹരിക്കാനാവും എന്നാണ് കരുതുന്നത്. ഇത്രയും വര്‍ഷങ്ങളില്‍ ഉടനീളം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം ഇപ്പോള്‍ മുതല്‍ പ്രേരക ശക്തിയായിരിക്കും. മിസ് യു പപ്പ എന്നുമായിരുന്നു മിയ കുറിച്ചത്. തങ്ങളുടെ വിഷമഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയും താരം അറിയിച്ചിരുന്നു.

  ശോഭനയ്ക്ക് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; നടിമാരായ രേവതിയും സുഹാസിനിയും അടുത്ത കൂട്ടുകാരാണെന്നും നടി

  കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. മാട്രിമോണിയല്‍ സൈറ്റിലൂടെ അമ്മ കണ്ടുപിടിച്ച ചെക്കനായ അശ്വിന്‍ ഫിലിപ്പ് ആയിരുന്നു വരന്‍. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ആഘോഷമായി തന്നെ മിയയുടെ വിവാഹം നടത്തി. ആഴ്ചകള്‍ക്ക് മുന്‍പാണ് അശ്വിനും മിയയും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നടി ഗര്‍ഭിണിയാവുകയും ഈ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

  സുമിത്രയോടുള്ള ചതിയ്ക്ക് ഇതിലും വലുത് കിട്ടാനില്ല; വേദികയ്ക്ക് മുട്ടൻ പണി കൊടുത്ത് കൂട്ടുകാരൻ നവീൻ

   family-miya

  Recommended Video

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  മാസങ്ങള്‍ക്ക് മുന്‍പാണ് മിയയ്ക്കും അശ്വിനും ആദ്യത്തെ കണ്മണി ജനിക്കുന്നത്. കുഞ്ഞിന് ലൂക്ക എന്ന പേരാണ് ഇട്ടത്. ആഴ്ചകള്‍ക്ക് മുന്‍പാണ് കുഞ്ഞിന്റെ മാമ്മോദീസ ചടങ്ങ് കൂടി നടത്തിയത്. ഇത്തവണത്തെ ഓണവും താരകുടുംബം ആഘോഷിച്ചു. അങ്ങനെ സന്തോഷങ്ങള്‍ മാത്രം നിറഞ്ഞ് നിന്ന കുടുംബത്തിലേക്കാണ് പിതാവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്. മിയയുടെ പോസ്റ്റിന് താഴെ ആശ്വാസ വാക്കുകളുമായി ഒത്തിരി ആരാധകരാണ് എത്തുന്നത്. പിതാവിന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും വേഗം മുക്തമാവാന്‍ സാധിക്കുമെന്നാണ് എല്ലാവരും ആശംസിക്കുന്നത്.

  അശ്വിനുമായിട്ടുള്ള വിവാഹം കഴിഞ്ഞെങ്കിലും താൻ അഭിനയ ജീവിതത്തിൽ നിന്ന് മാറില്ലെന്ന് മിയ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗർഭിണിയായതോട് കൂടി തൽകാലത്തേക്ക് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ഈ പ്രതിസന്ധികളൊക്കെ മാറി വൈകാതെ നടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  English summary
  Actress Miya George Opens Up About Her Dad's Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X