പ്രിയതമനെക്കുറിച്ച് മിയ! അപ്പുവിനെ ആദ്യം കണ്ടത് അന്ന്! സംസാരിച്ചത് അവരുടെ സാന്നിധ്യത്തില്‍! വീഡിയോ

വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിച്ച് ശ്രദ്ധ നേടിയ അഭിനേത്രിയാണ് മിയ. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു മനസമ്മത ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്. മിയയുടെ സഹോദരിയായ ജിനിയും മനസമ്മതത്തിന്റെ വീഡിയോയും വിശേഷങ്ങളും പങ്കുവെച്ച് എത്തിയിരുന്നു. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് മിയയെ ജീവിതസഖിയാക്കുന്നത്.

ഞങ്ങളുടേത് ഒരു പക്കാ അറേഞ്ച്ഡ് വിവാഹമാണെന്ന് മിയ പറയുന്നു. ആലോചനയുമായി അപ്പയും അമ്മയും കൂടി എന്റെ വീട്ടില്‍ വന്നു. രണ്ടാളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് ഞങ്ങള്‍ ഇരുവരും ആദ്യമായി കണ്ടതും സംസാരിച്ചതുമെല്ലാം. വിവാഹത്തെക്കുറിച്ചുള്ള എക്‌സൈറ്റ്‌മെന്റ് വന്ന് തുടങ്ങിയത് ഇപ്പോഴാണ്. കല്യാണപ്പെണ്ണിന്റെ ടെന്‍ഷനുണ്ടോയെന്ന് ചില സുഹൃത്തുക്കളൊക്കെ ചോദിച്ചിരുന്നു. ജീവിതത്തിലെ വലിയ ടേണിങ്ങ് പോയിന്റാണ്, ഒരുപാട് മാറ്റങ്ങളൊക്കെ സംഭവിക്കാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞ് ടെന്‍ഷനടിപ്പിക്കാന്‍ അവരൊക്കെ നോക്കി.

അപ്പുവെന്നാണ് അശ്വിനെ എല്ലാവരും വിളിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തരാണ്. ഞാന്‍ നല്ല ഒച്ചയില്‍ സംസാരിക്കുന്നയാളാണ്. അപ്പു അങ്ങനെയല്ല, ചോദിക്കുന്നതിന് ഉത്തരം പറഞ്ഞ് അങ്ങനെ ഇരിക്കും. അതിന് ശേഷം ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സമയം തന്നപ്പോഴും അധികമൊന്നും സംസാരിച്ചിരുന്നില്ല. നല്ല വിശ്വാസിയാണ് അപ്പു. ചെറുപ്പം മുതലേ ഞാനും അങ്ങനെയാണ്. ദൈവം അങ്ങനെ എന്നെ വിടത്തില്ലെന്നായിരുന്നു മിയ പറഞ്ഞത്.

Miya George

Recommended Video

മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam

എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഓപ്പണായി സംസാരിക്കാന്‍ പറ്റുന്ന ഫാമിലിയായിരിക്കണം എന്നുണ്ടായിരുന്നു. അവിടെ അങ്ങനെയാണ്. എങ്ങനെയാണോ ഞാനുമായി നേരിട്ടുള്ള ഇന്‍ട്രാക്ഷന്‍ അത് പോലെ തന്നെയാണ് പുള്ളിയെന്നും മിയ പറയുന്നു. എല്ലാം ഭംഗിയായി നടക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് താന്‍. ദൈവാനുഗ്രഹം കൊണ്ട് അത് ലഭിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു മിയ പറഞ്ഞത്. താരത്തിന്റെ മനസമ്മത വീഡിയോയിലെ രസകരമായ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നവരുടെ ലിസ്റ്റിലേക്ക് മിയയും ഇടം പിടിക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇടയ്ക്ക് ഉയര്‍ന്നുവന്നത്. മിയ ജോലി തുടരുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്ന് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. വിവാഹം എന്നാണെന്നും വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങളും അറിയാനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X