For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ സന്തോഷത്തിന് പിന്നാലെ നടി മിയയെ തേടി ഒരു ദുഃഖ വാർത്ത, ആദരാഞ്ജലി അർപ്പിച്ച് ആരാധകർ

  |

  പ്രേക്ഷകരുടെ പ്രിയതാരം മിയ ജോർജ്ജിന്റ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ വെച്ച് നടക്കും. ഭാര്യ മിനി. ജിമിമിയ) ജിനി എന്നിവരാണ് മക്കൾ. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ. മിയയുടെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. പിതാവിനോടൊപ്പമുള്ള മിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഫാൻസ് പേജുകളിലും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

  miya

  ദിവസങ്ങൾക്ക് മുൻപായിരുന്നു മിയയുടെ മകന്റെ മാമോദീസ നടന്നത്. മിയ തന്നെയായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നു' എന്ന ക്യാപ്ഷനോടെയായിരുന്നു മകനും ഭർത്താവ് അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലൂക്ക് ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. നിമിഷനേരം കൊണ്ട് ചിത്രം ഈ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. മിയയ്ക്കും കുടുംബത്തിനും ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷം മാറുന്നതിന് മുൻപാണ് മിയയേയും കുടുംബത്തേയും ഈ ദുഃഖ വാർത്ത എത്തുന്നത്.

  അയാൾ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു, അങ്ങനെ ഞാൻ ചെയ്യില്ല, വെളിപ്പെടുത്തി മൗനരാഗം സീരിയൽ താരം

  മിയ തന്നെയായിരുന്നു അമ്മയായ വിവരവും പങ്കുവെച്ചത്. ഭർത്താവ് അശ്വിനും കുഞ്ഞിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് വീട്ടിൽ എത്തിയ പുതിയ അതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. അന്ന് മിയയെ അഭിനന്ദിച്ച് നിരവധി പേർ ആരാധകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ മിയ ഗർഭിണിയാണ് എന്ന് തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ ജിപി മിയയുടെ വീട് സന്ദർശിച്ചിരുന്നു. ഈ വീഡിയോ തന്റെ യുട്യൂബ് ചാനലിലൂടെ നടൻ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വാർത്ത പ്രചരിച്ചത്. എന്നാൽ ഇതിൽ പ്രതികരിച്ച് മിയയോ കുടുംബാംഗങ്ങളൊ രംഗത്ത് എത്തിയിരുന്നില്ല. അതിനാൽ തന്നെ ഇത് വലിയ ചർച്ചയായുമായിരുന്നില്ല.

  പ്രസവ ശേഷമാണ മിയ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു മാസം മുന്‍പാണ് കുഞ്ഞിന്റെ ജനനം. പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിലായിരുന്നു പ്രസവം. ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടിലെ നാലാമത്തെ കുഞ്ഞായത് കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ വളരെ എളുപ്പമാണെന്നും നടി വനിതയോട് അന്ന് പറഞ്ഞിരുന്നു. ലോക്ക് ഡൗൺ കാലത്തായിരുന്നു മിയയുടേയും അശ്വിൻ ഫിലിപ്പിന്റേയും വിവാഹം. വീട്ടുകാർ കണ്ട് പിടിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.

  2020 സെപ്റ്റംബര്‍12 ന് ആയിരുന്നു മിയ ജോര്‍ജും ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു കല്യാണം നടക്കുന്നത്. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തിരുന്നത്. വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്ന് മിയ വ്യക്തമാക്കിയിരുന്നു. മിയയും അശ്വിനു ടെലിവിഷൻ ഷോകളിൽ അതിഥിയായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു മിയ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരം വിട്ട് നിൽക്കുകയായിരുന്നു. ഗാര്‍ഡിയന്‍ ആണ് മിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ

  2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിൽ എത്തിയത്. തുടര്‍ന്ന് മുപ്പത്തഞ്ചിലധികം സിനിമകളില്‍ നായികയായും സഹനടിയായും മിയ അഭിനയിച്ചു. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും മിയ അഭിനയിച്ചിട്ടുണ്ട്. ചിയാൻ ചിത്രമായ കോബ്രയാണ് ഇനി പുറത്ത് വരാനുള്ള മിയയുടെ തമിഴ് ചിത്രം.

  Read more about: miya george
  English summary
  Actress Miya George's Father George Joseph Passes Away Shook The Malayalam Cinemas And Her Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X